ബെയ്‌റൂട്ടില്‍ സ്‌ഫോടനം; നിരവധി പേര്‍ക്ക് പരുക്കേറ്റു

Tuesday 24 June 2014 1:00 pm IST

ബെയ്‌റൂട്ട്: ലബനീസ് ആസ്ഥാനമായ ബെയ്‌റൂട്ടില്‍ ചാവേര്‍ കാര്‍ ബോംബാക്രമണത്തില്‍ നിരവധി പേര്‍ക്ക് പരിക്കേറ്റു. ബെയ്‌റൂട്ടിലെ സൈനിക ചെക്ക്‌പോസ്റ്റിനു സമീപമാണ് സ്‌ഫോടനമുണ്ടായത്. ഷിയാ മുസ്ലീംഗങ്ങള്‍ക്ക്‌ മേല്‍ക്കൈയുള്ള ദക്ഷിണ മേഖലയിലാണ്  സ്‌ഫോടനമുണ്ടായത്. ലോകകപ്പ് ഫുട്‌ബോള്‍ കാണാന്‍ ആളുകള്‍ തടിച്ചുകൂടിയ കഫേയ്ക്കു സമീപമാണ് കാര്‍ പൊട്ടിത്തെറിച്ചത്. ഇതേതുടര്‍ന്ന് വന്‍തീപിടിത്തവുമുണ്ടായി. 12 പേര്‍ക്ക് പരുക്കേറ്റുവെങ്കിലും മരണം റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. തിങ്കളാഴ്ച അര്‍ദ്ധരാത്രിയിലാണ് സ്‌ഫോടനം ഉണ്ടായത്. ശക്തമായ സ്‌ഫോടനത്തില്‍ സ്ഥലത്തെ കെട്ടിടങ്ങള്‍ക്ക് തകരാര്‍ സംഭവിച്ചിട്ടുണ്ട്. സ്‌ഫോടക വസ്തുക്കള്‍ നിറച്ച് വാഹനത്തിലെത്തിയ ചാവേര്‍ സ്വയം പൊട്ടിത്തെറിക്കുകയായിരുന്നെന്ന് ദൃക്‌സാക്ഷികള്‍ പറഞ്ഞു. കഴിഞ്ഞയാഴ്ച കിഴക്കന്‍ ലബനനില്‍ ഉണ്ടായ ചാവേര്‍ സ്‌ഫോടനത്തില്‍ ഒരു പോലീസുകാരന്‍ കൊല്ലപ്പെടുകയും 30 പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തിരുന്നു. അയല്‍രാജ്യമായ സിറിയയില്‍ നിന്നും പടര്‍ന്നുപിടിച്ച് വിഭാഗീയ പ്രശ്‌നങ്ങള്‍ ലബനനെയും പ്രതിസന്ധിയിലാക്കിയിട്ട് കാലങ്ങളായി.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.