ന്യൂദല്‍ഹി: ഇന്ത്യന്‍ ക്രിക്കറ്റ് ക്യാപ്റ്റന്‍ മഹേന്ദ്രസിംഗ് ധോണിക്ക് അറസ്റ്റ് വാറന്റ്. മതവികാരം വ്രണപ്പെടുത്തിയെന്ന കേസിലാണ് ധോണിക്കെതിരെ കോടതി അറസ്റ്റ് വാറന്റ് പുറപ്പെടുവിച്ചത്. അനന്ദ്പൂര്‍ കോടതിയാണ് വാറന്റ് പുറപ്പെടുവിപ്പിച്ചത്. പരസ്യ ചിത്രത്തില്‍ ഹിന്ദു ദേവനായ മഹാവിഷ്ണുവിന്റെ വേഷത്തില്‍ അഭിനയിച്ചതിനെതിരെ വിഎച്ച്പിയുടെ പ്രാദേശിക നേതാവാണ് ധോണിക്കെതിരെ കോടതിയെ സമീപിച്ചത്.
കേസ് പരിഗണിക്കുന്ന ജൂലായ് 16ന് ധോണിയെ ഹാജരാക്കാനാണ് പൊലീസിനോട് നിര്‍ദ്ദേശിച്ചിരിക്കുന്നത്. ധോണിയെ മഹാവിഷ്ണുവായി ചിത്രീകരിച്ച് ഒരു മാസികയില്‍ മുഖചിത്രം പ്രസിദ്ധീകരിച്ചിരുന്നു. നേരത്തെ മൂന്നു തവണ സമന്‍സ് അയച്ചിട്ടും ധോണി കോടതിയില്‍ ഹാജരാകാതിരുന്നതിനെ തുടര്‍ന്നാണ് അറസ്റ്റ് വാറന്റ് പുറപ്പെടുവിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: