രാഹുലിനെതിരെ വിമര്‍ശനവുമായി യൂത്ത് കോണ്‍ഗ്രസ് രംഗത്ത്

Tuesday 24 June 2014 4:41 pm IST

തിരുവനന്തപുരം: കോണ്‍ഗ്രസ് ഉപാദ്ധ്യക്ഷന്‍ രാഹുല്‍ ഗാന്ധിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി യൂത്ത് കോണ്‍ഗ്രസ് രംഗത്ത്. സംസ്ഥാന യൂത്ത് കോണ്‍ഗ്രസ് വൈസ് പ്രസിഡന്റ് സി.ആര്‍.മഹേഷാണ് രാഹുലിനെതിരെ വിമര്‍ശനവുമായി രംഗത്ത് വന്നിരിക്കുന്നത്. രാഹുലിന്റേത് തുഗ്ലക്കിന്റെ പരിഷ്‌ക്കാരങ്ങളാണെന്നും ഇത് യൂത്ത് കോണ്‍ഗ്രസിനെ ദുര്‍ബലപ്പെടുത്തിയെന്നും മഹേഷ് പറഞ്ഞു. കോണ്‍ഗ്രസിന്റെ നേതൃ ക്യാമ്പിലാണ് മഹേഷിന്റെ പ്രസ്താവന. കെഎസ്‌യുവിനെയും കോണ്‍ഗ്രസിനെയുമെല്ലാം ദുര്‍ബലപ്പെടുത്തുവാന്‍ മാത്രമേ രാഹുലിന്റെ നടപടികള്‍ ഉതകുകയുള്ളുവെന്നും മഹേഷ് കുറ്റപ്പെടുത്തി.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.