തൃശൂര്‍: വിഎച്ച്പി സംസ്ഥാന പ്രതിനിധി സമ്മേളനം ജൂലൈ 4, 5, 6 തീയതികളില്‍ ശങ്കരമഠം ഹാളില്‍ നടക്കും. വിഎച്ച്പി അന്തര്‍ദേശീയ സെക്രട്ടറി ജനറല്‍ ചമ്പത്ത് റായ് ഉദ്ഘാടനം ചെയ്യും. സമ്മേളനത്തിന്റെ നടത്തിപ്പിനായി ഗുരുവായൂര്‍ ക്ഷേത്രം തന്ത്രി ചേന്നാസ് ദിനേശന് നമ്പൂതിരിപ്പാട് അദ്ധ്യക്ഷനായി സ്വാഗതസംഘം രൂപീകരിച്ചു. ബ്രഹ്മദത്തന് നമ്പൂതിരി, ഡോ. കെ. സി. പ്രകാശന്, ഡോ. ശ്രീലാല്‍, ഡോ. സുരേഷ്കുമാര്‍, പ്രൊഫ. ടി. എന്‍. കൃഷ്ണന്, വാസന്തിമേനോന്‍ വള്ളത്തോള്‍, കെ. വി. സദാനന്ദന് (ഉപാദ്ധ്യക്ഷന്മാര്), സി. കെ. മധു (ജനറല്‍ കണ്‍വീനര്‍), ആര്. മഹേശരന് (ട്രഷറര്‍), എം. ആര്. ഷണ്മുഖന്, എന്‍.എ. അശോകന്, കെ. ബി. സുധീഷ്, കെ. വി. ഷാജു, കെ. കെ. വേണു, എസ്. ജയചന്ദ്രന്, പ്രതീഷ്, മോഹന്‍ദാസ്, അച്യുതന് സ്വാമി (കണ്‍വീനര്‍മാര്‍) എന്നിവരെ തെരഞ്ഞെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: