സൈന സെമിയില്‍

Friday 27 June 2014 9:51 pm IST

സിഡ്‌നി: ഇന്ത്യന്‍ ബാഡ്മിന്റണ്‍ സൂപ്പര്‍താരം സൈന നെഹ്‌വാള്‍ ഓസ്‌ട്രേലിയന്‍ ഓപ്പണ്‍ ബാഡ്മിന്റണ്‍ ചാമ്പ്യന്‍ഷിപ്പിന്റെ സെമിഫൈനലില്‍ പ്രവേശിച്ചു. ജപ്പാന്റെ എറികോ ഹിറോസിനെ നേരിട്ടുള്ള ഗെയിമുകള്‍ക്ക് പരാജയപ്പെടുത്തിയാണ് ആറാം സീഡ് സൈന അവസാന നാലില്‍ ഇടംപിടിച്ചത്. 47 മിനിറ്റ് മാത്രം നീണ്ട മത്സരത്തില്‍ 21-18, 21-9 എന്ന സ്‌കോറിനായിരുന്നു സൈനയുടെ വിജയം. സെമിയില്‍ ചൈനയുടെ ഷിയാന്‍ വാംഗാണ് സൈനയുടെ എതിരാളി. മറ്റൊരു മത്സരത്തില്‍ ഇന്ത്യയുടെ പി.വി. സിന്ധു പുറത്തായി. ക്വാര്‍ട്ടര്‍ ഫൈനലില്‍ എട്ടാം സീഡ് സിന്ധു സ്പാനിഷ് താരം കരോലിന മാരിനോട് 21-17, 21-17 എന്ന സ്‌കോറിനാണ് പരാജയപ്പെട്ടത്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.