കൊച്ചി: കേരള ക്രിക്കറ്റ് അസോസിയേഷന്റെ 2013-14 വര്‍ഷത്തെ വിവിധ പുരസ്കാരങ്ങള്‍ പ്രഖ്യാപിച്ചു. മികച്ച ക്രിക്കറ്റര്‍ക്കുള്ള എസ്.കെ. നായര്‍ പുരസ്കാരം സഞ്ജു വിശ്വനാഥിന്. മികച്ച യുവതാരത്തിനുള്ള ബാലന് പണ്ഡിറ്റ് പുരസ്കാരം ആനന്ദ് കൃഷ്ണന് കരസ്ഥമാക്കി. മികച്ച ബാറ്റ്സ്മാനുള്ള രമേശ് സമ്പത് പുരസ്കാരം രോഹന് പ്രേമിനും മികച്ച ഫാസ്റ്റ് ബൗളര്‍ക്കുള്ള സി.കെ ഭാസ്കര്‍ പുരസ്കാരം എസ്.എല്‍. അഭിഷേക് മോഹനും മികച്ച സ്പിന്നര്‍ക്കുള്ള രവി അച്ചന് പുരസ്കാരം സി.പി. ഷാഹിദിനുമാണ്. മികച്ച വനിതാ ക്രിക്കറ്റര്‍ക്കുള്ള ശാരദ ടീച്ചര്‍ പുരസ്കാരം ടി. ഷാനി, അഞ്ജനാ പോള്‍ എന്നിവരും മികച്ച ജൂനിയര്‍ വനിതാ ക്രിക്കറ്റര്‍ക്കുള്ള പോള്‍ പള്ളിയത്ത് പുരസ്കാരം എസ്.ജെ. ജയലക്ഷ്മി ദേവിയും നേടി.
മികച്ച കോച്ചിനുള്ള പി. മക്കി സ്മാരക പുരസ്കാരം പി. ബാലചന്ദ്രന് ലഭിച്ചപ്പോള്‍ അമ്പയര്‍ക്കുള്ള കൊച്ചപ്പന് സ്മാരക പുരസ്കാരം ശിവകുമാറും നേടി. ജി.വി രാജ ആജീവനാന്ത പുരസ്കാരത്തിന് എസ്. രമേശ് അര്‍ഹനായി. മികച്ച ആള് റൗണ്ടര്‍ക്കുള്ള മുഹമ്മദ് ഇബ്രാഹിം പുരസ്കാരം വിനൂപ് എസ് മനോഹരനും പി. പ്രശാന്തും ചേര്‍ന്ന് പങ്കിട്ടപ്പോള്‍ മികച്ച ക്യൂറേറ്റര്ക്കുള്ള സ്നേഹരാജ് പുരസ്കാരം സി.കെ അനൂപും നേടി. മെമന്റോയും 25,000 രൂപ ക്യാഷ് പ്രൈസുമാണ് പുരസ്ക്കാരം, അജീവനാന്ത പുരസ്ക്കാരം നേടിയ എസ്. രമേശിന് 50,000 രൂപ ക്യാഷ് അവാര്‍ഡ് നല്‍കും. നാളെ ആലപ്പുഴ റമദാ ഹോട്ടലില്‍ നടക്കുന്ന അവാര്‍ഡ് നിശയില്‍ പുരസ്ക്കാരം വിതരണം ചെയ്യും. ചടങ്ങില്‍ കെ.സി. വേണുഗോപാല്‍ എംപി, എംഎല്‍എമാരായ ജി. സുധാകരന്, തോമസ് ഐസക്ക്, പി.സി. വിഷ്ണുനാഥ്, കേരള ക്രിക്കറ്റ് അസോസിയേഷന് പ്രസിഡണ്ട് ടി.സി. മാത്യു, സെക്രട്ടറി ടി.എന്‍. അനന്തനാരായണന്‍, ട്രഷറര്‍ ടി.ആര്. ബാലകൃഷ്ണന്, ചന്ദ്രകാന്ത് പണ്ഡിറ്റ്, ടിനു യോഹന്നാന് തുടങ്ങിയവര്‍ പങ്കെടുക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: