നെടുമ്പാശ്ശേരിയില്‍ ബോംബ് ഭീഷണി

Saturday 28 June 2014 12:52 am IST

കൊച്ചി: നെടുമ്പാശ്ശേരി അന്താരാഷ്ട്ര വിമാനതാവളത്തിന് ബോംബ് ഭീഷണി. അഞ്ജാത ഭീഷണിയെ തുടര്‍ന്ന് വിമാനത്താവളത്തില്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു.  ഇന്നലെ വൈകിട്ട് 5 മണിമുതലാണ് ഭീഷണി വന്നു തുടങ്ങിയത്.  സൗദി അറേബ്യയില്‍ നിന്നും ഇന്റര്‍നെറ്റ് ഫോണ്‍ വഴിയായിരുന്നു ഭീഷണി. മൂന്ന് നാലു തവണ ടെലിഫോണില്‍ വന്ന ഭീഷണി പുരുഷ സ്വരത്തിലായിരുന്നെന്നും അധികൃതര്‍ വ്യക്തമാക്കി. വിമാനത്താവളത്തില്‍ ബോംബ് വച്ചിട്ടുണ്ടെന്നും, വിമാനത്താവളം തകര്‍ക്കുമെന്നും ഉള്ള ഭീഷണികളാണ് തുടര്‍ച്ചയായി വന്നുകൊണ്ടിരുന്നത്.  തുടര്‍ന്ന് ബ്യൂറോ ഓഫ് സിവില്‍ ഏവിയേഷന്‍ സെക്യൂരിറ്റി പ്രകാരം ഓറഞ്ച് അലര്‍ട്ട് തുടങ്ങിയ സുരക്ഷാക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തി.  കുടാതെ സിഐഎസ്എഫ്, കേരള പോലീസ് ഫോഴ്‌സ് തുടങ്ങിയവരുടെ നേതൃത്വത്തില്‍ പരിശോധന ഒരു ഘട്ടം കൂടി ഉയര്‍ത്തി ശക്തമാക്കി.  കാര്‍ഗോ പരിശോധന ഉള്‍പ്പെടെയുള്ള സ്ഥലങ്ങളില്‍ എക്‌സ്‌റേ പരിശോധന കര്‍ശനമാക്കിയതായും അധികൃതര്‍ പറഞ്ഞു. സാഹചര്യങ്ങള്‍ പരിശോധിച്ചു വരുന്നു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.