സ്വര്‍ണ്ണവിലയില്‍ വീണ്ടും ഇടിവ്

Thursday 29 September 2011 12:34 pm IST

കൊച്ചി: സംസ്ഥാനത്തെ സ്വര്‍ണവിലയില്‍ വീണ്ടും ഇടിവ്. പവന് 360 രൂപയും ഗ്രാമിനു 45 രൂപയുമാണ് കുറഞ്ഞത്. ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 19,340 രൂപയായി. 2415 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില. അന്താരാഷ്ട്ര മാര്‍ക്കറ്റില്‍ സ്വര്‍ണവില ഔണ്‍സിന് 1618 ഡോളറിലാണ് വ്യാപാരം നടക്കുന്നത്. യു.എസ് ഡോളര്‍ ഇന്‍ഡെക്സിന്റെ തിരിച്ചുവരവ്, സ്വര്‍ണത്തെ കൈവെടിയാന്‍ നിക്ഷേപകരെ പ്രേരിപ്പിച്ചു. റെക്കോഡ് നിലവാരത്തില്‍ നിന്ന് സ്വര്‍ണം 16 ശതമാനമാണ് ഇടിഞ്ഞത്.