തലശ്ശേരി: കണ്ണൂര്‍ ഇരിട്ടിയില്‍ ബംഗാളി പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ നാല് പ്രതികളും കുറ്റക്കാര്‍. തലശ്ശേരി പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയുടേതാണ് വിധി. ശിക്ഷ തിങ്കളാഴ്ച പ്രഖ്യാപിക്കും.
ഉള്ളിക്കല്‍ സ്വദേശികളായ പൂത്തോട്ടത്തില്‍ ബിജു, കൊമ്പനപറമ്പില് മുഹമ്മദ് സാലി, കണ്ണോത്ത് വീട്ടില്‍ മുഹമ്മദ് ഷരീഫ്, നടുത്തുടിയില്‍ ജംഷീര്‍ എന്നിവരാണ് പ്രതികള്‍.
മാനഭംഗത്തിനുപുറമേ, തട്ടിക്കൊണ്ട് പോകല്‍, മര്‍ദ്ദനമേല്‍പ്പിക്കല്‍ എന്നീ കുറ്റങ്ങളും പ്രതികള്‍ ചെയ്തതായി ജില്ലാ സെഷന്‍സ് ജഡ്ജ് പറഞ്ഞു.
2011 ഡിസംബര്‍ 24നാണ് കേസിനാസ്പദമായ സംഭവം നടന്നത്. ബന്ധുവിനൊപ്പം കാമുകനെ തേടിയെത്തിയ പെണ്‍കുട്ടിയെ ബസ് കാത്തുനില്‍ക്കുന്നതിനിടെ ലോറിയിലെത്തിയ പ്രതികള്‍ വയലത്തൂര്‍ പുഴക്കരയില്‍ കൊണ്ടുപോയി പീഡിപ്പിച്ചുവെന്നാണ് കേസ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: