ചങ്ങനാശ്ശേരി: എന്‍എസ്എസ് ജനറല്‍ സെക്രട്ടറിയായി ജി. സുകുമാരന്‍ നായര്‍ വീണ്ടും തെരഞ്ഞെടുക്കപ്പെട്ടു. പെരുന്നയില്‍ നടന്ന ബജറ്റ് സമ്മേളനത്തിലാണ് തെരഞ്ഞെടുപ്പ്. ജനറല്‍ സെക്രട്ടറി പദത്തില്‍ ഇത് രണ്ടാമൂഴമാണ്.
ട്രഷററായി ഡോ. എം. ശശികുമാറും വീണ്ടും തെരഞ്ഞെടുക്കപ്പെട്ടു. 27 അംഗ ഡയറക്ടര്‍ ബോര്‍ഡില്‍ ഒഴിവുവന്ന ഒന്‍പത് സ്ഥാനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പും നടന്നു. ജി. സുകുമാരന്‍ നായര്‍(ചങ്ങനാശ്ശേരി),എന്‍.വിഅയ്യപ്പന്പിള്ള(കരുനാഗപ്പള്ളി), കലഞ്ഞൂര്‍ മധു, കെ.എന്‍ വിശ്വനാഥന്‍പിള്ള, ചിതറ എസ്. രാധാകൃഷ്ണന് നായര്‍(ചടയമംഗലം), ഹൈലാന്റ് ആര്. രാജേന്ദ്രന്‍പിള്ള(കൊട്ടാരക്കര), കെ.കെ പത്മനാഭപിള്ള(അമ്പലപ്പുഴ),ജി.സോമശേഖരന്‍ നായര്‍(നെയ്യാറ്റിന്‍കര), സി.ആര് വിനോദ്കുമാര്‍(വൈക്കം) എന്നിവരാണ് തെരഞ്ഞെടുക്കപ്പെട്ടത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: