സിഡ്നി: ഇന്ത്യന്‍ താരം സൈന നേവാള്‍ ഓസ്ട്രേലിയന്‍ ബാഡ്മിന്റണ്‍ ഓപ്പണ്‍ ചാമ്പ്യന്‍ഷിപ്പിലെ ഫൈനലില്‍ കടന്നു. സെമിയില്‍ ഒന്നാം സീഡും ലോക മൂന്നാം നമ്പര്‍ താരവുമായ ചൈനീസ് താരം വാങ് ഷിക്സിയാനെയാണ് ആറാം സീഡായ സൈന അട്ടിമറിച്ചത്. സ്കോര്‍ : 21-19, 16-21, 21-15. കഴിഞ്ഞ 20 മാസത്തിനിടെ സൈനയുടെ ആദ്യ സൂപ്പര്‍ സീരീസ് ഫൈനലാണ് ഇത്. ഏറെക്കാലമായി ഫോമിലല്ലാതെ വിഷമിക്കുകയായിരുന്ന സൈന വാങ് ഷിക്സിയാനെതിരെ തകര്‍പ്പന്‍ പ്രകടനമാണ് നടത്തിയത്.
ഒന്നേകാല്‍ മണിക്കൂര്‍ നീണ്ടുനിന്ന പോരാട്ടത്തിലൂടെയാണ് സൈന ഫൈനല്‍ ഉറപ്പാക്കിയത്. ജപ്പാന്റെ എറിക്കോ ഹിരോഷയെ തോല്പിച്ചാണ് സൈന സെമിയിലെത്തിയത്.
ഫൈനലില്‍ സ്പാനിഷ് താരം കരോളിന മാരിനാണ് സൈനയുടെ എതിരാളി. കരോളിനയുടെ ആദ്യ സൂപ്പര്‍ സീരീസ് ഫൈനലാണിത്. സെമിയില്‍ ജാപ്പനീസ് താരം യുയി ഹാഷിമോട്ടോയെ പരാജയപ്പെടുത്തിയാണ് സ്പാനിഷ് താരം ഫൈനല്‍ ബര്‍ത്ത് നേടിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: