തൃക്കാക്കര നഗരസഭാ കൗണ്‍സില്‍ യോഗത്തില്‍ ബഹളം

Saturday 28 June 2014 11:56 pm IST

കാക്കനാട്: സ്വകാര്യ ഫഌാറ്റിന് വൈദ്യുത കേബിള്‍ ഇടുന്നതിന് മുന്‍കൂര്‍ അനുമതി നല്‍കിയ ചെയര്‍മാന്റെ തീരുമാനത്തിനെതിരെയും കഴിഞ്ഞ കൗണ്‍സില്‍ യോഗത്തില്‍ വിയോജനക്കുറിപ്പ് എഴുതിയ കൗണ്‍സിലര്‍മാരുടെ പേര് മിനിട്‌സില്‍ രേഖപ്പെടുത്താത്ത ചെയര്‍മാന്റെ നിലപാടിനെതിരെയും എ ഗ്രൂപ്പില്‍പ്പെട്ട 20 കോണ്‍ഗ്രസ് അംഗങ്ങളും 10 പ്രതിപക്ഷ അംഗങ്ങളും ബഹളമുണ്ടാക്കി, യോഗം ബഹിഷ്‌ക്കരിച്ചു. കൗണ്‍സില്‍ കോറം തികയാതെ പിരിഞ്ഞു. സ്വകാര്യ ഫഌാറ്റിനു ഭൂഗര്‍ഭ വൈദ്യുതകേബിള്‍ സ്ഥാപിക്കുന്നതിനാണ് നഗരസഭാ ചെയര്‍മാന്‍ ഷാജി വാഴക്കാല മുന്‍കൂര്‍ അനുമതി നല്കിയതെന്നും ഇതിന് വൈദ്യുതബോര്‍ഡിന്റെ ടെക്‌നിക്കല്‍ അനുമതിയില്ലെന്നും ആരോപിച്ചാണ് ഇവര്‍ കൗണ്‍സില്‍ ബഹിഷ്‌കരിച്ചത്. പ്രതിപക്ഷ കൗണ്‍സിലര്‍മാര്‍ ഇറങ്ങിപ്പോക്ക് നടത്തിയതിനു പിന്നാലെ ചെയര്‍മാന്‍ ഷാജി വാഴക്കാലക്കെതിരെ മുദ്രാവാക്യം വിളിച്ചാണ് കോണ്‍ഗ്രസ്സിലെ എ വിഭാഗം കൗണ്‍സില്‍ ബഹിഷ്‌കരിച്ചത്. എല്‍ഡിഎഫ് അംഗങ്ങള്‍ അഞ്ചുപേര്‍ കഴിഞ്ഞ കൗണ്‍സിലില്‍ മിനിട്‌സില്‍ എഴുതിയ വിയോജനക്കുറിപ്പില്‍നിന്നും രണ്ടുപേരെ ഒഴിവാക്കിയതിനാണ് പ്രതിപക്ഷം ഇറങ്ങിപ്പോയത്. നഗരസഭയില്‍ കോണ്‍ഗ്രസ്സിലെ എ-ഐ വിഭാഗം തമ്മിലുള്ള പോര് ഭരണത്തെ ബാധിക്കുന്ന തലത്തിലേക്ക് നീങ്ങിയിരിക്കുകയാണ്. ജൂലൈ മൂന്നിന് പൊതുമരാമത്ത് സ്ഥിരം സമിതി അധ്യക്ഷ അജിതാ തങ്കപ്പനെതിരെ എ വിഭാഗം അവിശ്വാസപ്രമേയത്തിന് നോട്ടീസ് നല്‍കിയിരിക്കുകയാണ്. ഇതിനെതിരെ കെപിഎംഎസ്സും രംഗത്തെത്തിയിരിക്കുകയാണ്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.