തൃശൂര്‍: സംസ്ഥാനത്ത് പൂട്ടിയിട്ട ബാറുകള്‍ തുറക്കരുതെന്ന് ആവശ്യപ്പെട്ട് താന്‍ സര്‍ക്കാരിന് കത്ത് നല്‍കിയിട്ടില്ലെന്ന് കെപിസിസി അധ്യക്ഷന്‍ വി.എം സുധീരന്. ബാറുകള്‍ തുറക്കരുതെന്നാണ് പൊതുവായ ജനവികാരം. ഇക്കാര്യം മുഖ്യമന്ത്രിയേയും ആഭ്യന്തര മന്ത്രിയേയും അറിയിക്കുകയാണ് ചെയ്തതെന്നും സുധീരന് വ്യക്തമാക്കി.
വളരെ പ്രധാനപ്പെട്ട പ്രശ്നമായതിനാല്‍ തന്നെ സാധാരണ പോലെ ലളിതമായി കൈകാര്യം ചെയ്യാനാവില്ലെന്നും സുധീരന് പറഞ്ഞു. ബാറുകള്‍ അടച്ചിട്ടപ്പോഴുണ്ടായ സാമൂഹ്യപരവും ഗുണപരവുമായ മാറ്റങ്ങള്‍ കാണാതിരിക്കാനാവില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
സര്‍ക്കാരിന്റെ മദ്യം നയം സംബന്ധിച്ച് തീരുമാനമായിട്ടില്ല. കോണ്‍ഗ്രസിലും യുഡിഎഫിലും ഇതു സംബന്ധിച്ച് ചര്‍ച്ചകള്‍ തുടരുകയാണെന്നും അദ്ദേഹം വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. ബാറുകള്‍ തുറക്കുന്നത് സംബന്ധിച്ച് ഹൈക്കോടതിയിലെ കേസില്‍ സര്‍ക്കാര്‍ നിലപാട് വ്യക്തമാക്കുമെന്നും അദ്ദേഹം പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: