ഭഗവാന്റെ കൃപ

Sunday 29 June 2014 9:35 pm IST

ഈശ്വരനുവേണ്ടിയുള്ള നിന്റെ ദാഹം, സ്വാമിയെ അനേ്വഷിക്കാന്‍ നിന്നെ പ്രേരിപ്പിക്കുന്നു. പക്ഷേ, ആത്മാര്‍ത്ഥയുടെ അഭാവത്തില്‍, കോമളതയുടെയും പരിശുദ്ധിയുടെയും അഭാവത്തില്‍ എല്ലാത്തിനും ഉപരി, ഭഗവാന്റെ കൃപയുടെ അഭാവത്തില്‍ ഭഗവാനെ കണ്ടെത്താന്‍ കഴിയില്ല. ഒരിക്കല്‍ നീ ഈശ്വരനെ യഥാര്‍ത്ഥത്തില്‍ അറിഞ്ഞുകഴിഞ്ഞാല്‍ ഈശ്വരനുവേണ്ടിയുള്ള നിന്റെ ദാഹം വര്‍ദ്ധിക്കുന്നു. ഒരിക്കല്‍ ദര്‍ശിച്ചനുഭവിച്ചാല്‍, നിന്റെ ദാഹം തീരുകയും ചെയ്യും. നീ സംതൃപ്തനും ശാന്തനുമാകുന്നു. ഈശ്വരന്റെ ദിവ്യത്വമാകുന്ന സാഗരമദ്ധ്യത്തില്‍ നീ നില്‍ക്കുന്നു. ഇന്നും, നാളെയും എന്നത്തേയ്ക്കും ഇത് ഗ്രഹിച്ച്, ആഴത്തില്‍ മുങ്ങുക. ഈ സാഗരത്തില്‍ നീ ഒരിക്കലും മുങ്ങിമരിക്കില്ല. എന്തെന്നാല്‍ നിന്നെ രക്ഷിക്കാന്‍ എപ്പോഴും ഞാനുണ്ട്. - സത്യസായിബാബ

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.