ജിജി തോംസണിന്റെ ഹര്‍ജി നാളെത്തേക്ക്‌ മാറ്റി

Monday 26 September 2011 2:14 pm IST

കൊച്ചി: പാമോയില്‍ കേസില്‍ തുടരന്വേഷണത്തിന്‌ ഉത്തരവിട്ട തിരുവനന്തപുരം വിജിലന്‍സ്‌ കോടതി നടപടി റദ്ദാക്കണമെന്ന്‌ ആവശ്യപ്പെട്ട്‌ ജിജി തോംസണ്‍ സമര്‍പ്പിച്ച ഹര്‍ജി പരിഗണിക്കുന്നത്‌ ഹൈക്കോടതി നാളത്തേക്കു മാറ്റി. വിജിലന്‍സ്‌ ജഡ്ജിയുടെ ഉത്തരവ്‌ നിയമവിരുദ്ധമെന്നു ചൂണ്ടിക്കാട്ടിയാണ്‌ കേസില്‍ അഞ്ചാം പ്രതിയും സപ്ലൈകോ മുന്‍ എം.ഡിയുമായ ജിജി തോംസണ്‍ ഹര്‍ജി നല്‍കിയത്‌. കേസ്‌ കാരണം തനിക്ക്‌ ലഭിക്കേണ്ട സ്ഥാനക്കയറ്റങ്ങള്‍ ലഭിക്കാതെ പോകുന്നുവെന്നാണ്‌ ഹര്‍ജിയിലെ വാദം.