സുനന്ദയുടെ മരണം: സുബ്രഹ്മണ്യന്‍ സ്വാമി കോടതിയിലേക്ക്

Monday 30 June 2014 12:28 am IST

ന്യൂദല്‍ഹി: മുന്‍കേന്ദ്രമന്ത്രി ശശി തരൂരിന്റെ ഭാര്യ സുനന്ദ പുഷ്‌ക്കറിന്റെ മരണത്തിലെ ദുരൂഹതകള്‍ മാറ്റണമെന്നാവശ്യപ്പെട്ട് ഉടന്‍ കോടതിയെ സമീപിക്കുമെന്ന് ബിജെപി നേതാവ് സുബ്രഹ്മണ്യന്‍ സ്വാമി. കോടതിയുടെ മേല്‍നോട്ടത്തില്‍ കേസന്വേഷണം നടത്തണമെന്നാവശ്യപ്പെട്ട് ഹര്‍ജി സമര്‍പ്പിക്കാനാണ് സുബ്രഹ്മണ്യന്‍ സ്വാമിയുടെ തീരുമാനം. സുനന്ദയുടെ മരണം അസ്വാഭാവികമായതിനാല്‍ ശരിയായ അന്വേഷണം നടക്കണമെന്ന് സ്വാമി ട്വിറ്ററിലൂടെ പറഞ്ഞു. നിരവധി കള്ളക്കളികള്‍ സുനന്ദയുടെ മരണത്തിനു പിന്നിലുണ്ട്. റഷ്യന്‍ വിഷമുപയോഗിച്ചാണ് സുനന്ദയെ കൊ    ലപ്പെടുത്തിയതെന്നും സ്വാമി നേരത്തെ ആരോപിച്ചിരുന്നു. എന്നാല്‍ സുനന്ദയുടെ മരണം സ്വാഭാവികമാണെന്നും സംശയകരമായതൊന്നുമില്ലെന്നുമാണ് പോലീസ് ഭാഷ്യം. കേസന്വേഷണം സുഗമമായി നടക്കാതിരിക്കാന്‍ ദല്‍ഹി പോലീസിനു മേല്‍ വലിയ സമ്മര്‍ദ്ദമുണ്ടെന്ന പരാതി ഉയര്‍ന്നിരുന്നു. ഇതാണ് കോടതിയുടെ മേല്‍നോട്ടത്തില്‍ നിഷ്പക്ഷമായ അന്വേഷണം വേണമെന്ന ആവശ്യവുമായി സ്വാമി രംഗത്തെത്താന്‍ കാരണം.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.