പറവൂര്‍ പെണ്‍വാണിഭം: അന്വേഷണ സംഘം വിപുലീകരിച്ചു

Sunday 26 June 2011 12:47 pm IST

കൊച്ചി: പറവൂര്‍ പെണ്‍വാണിഭം അന്വേഷിക്കുന്ന സംഘത്തെ ക്രൈം ബ്രാഞ്ച്‌ വിപുലീകരിച്ചു. സിഐമാരും എസ്‌ഐമാരും ഉള്‍പ്പെടെ 20 ഉദ്യോഗസ്ഥരെ ഉള്‍പ്പെടുത്തിയാണ്‌ അന്വേഷണ സംഘം വിപുലീകരിച്ചത്‌.
അതേസമയം പീഡനത്തിനിരയായ പെണ്‍കുട്ടിയുടെ മൊഴി വീണ്ടും രേഖപ്പെടുത്താന്‍ കേസ്‌ അന്വേഷിക്കുന്ന ക്രൈം ബ്രാഞ്ച്‌ തീരുമാനിച്ചു. നേരത്തെ ലോക്കല്‍ പോലീസ്‌ പെണ്‍കുട്ടിയുടെ മൊഴി രേഖപ്പെടുത്തിയിരുന്നെങ്കിലും അത്‌ പൂര്‍ണ്ണമല്ലെന്ന പരാതിയെത്തുടര്‍ന്നാണ്‌ ക്രൈം ബ്രാഞ്ച്‌ മൊഴി വീണ്ടും രേഖപ്പെടുത്തുന്നത്‌.
കേസില്‍ ഇതുവരെ നാല്‍പതോളം പേര്‍ അറസ്റ്റിലായിട്ടുണ്ട്‌. ഇതില്‍ 30 പേരുടെ അറസ്റ്റാണ്‌ ഇതുവരെ രേഖപ്പെടുത്തിയത്‌.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.