ന്യൂദല്‍ഹി: പ്രൊവിഡന്റ് ഫണ്ട് കോഡ് നമ്പര്‍ ലഭിക്കുന്നതിനുള്ള ഓണ്‍ലൈന്‍ രജിസ്ട്രേഷന് സംവിധാനം കേന്ദ്ര ഉരുക്ക്, ഖനി, തൊഴില്‍കാര്യ മന്ത്രി നരേന്ദ്ര സിങ് തോമര്‍ ന്യൂഡല്‍ഹിയില്‍ ഉത്ഘാടനം ചെയ്തു.
കോഡ് നമ്പര്‍ ലഭിക്കാനായി മുന്‍പ് സ്ഥാപനങ്ങള്‍ ബന്ധപ്പെട്ട പിഎഫ് ഓഫീസുകളില്‍ നേരിട്ട് അപേക്ഷ നല്‍കുകയാണ് ചെയ്തിരുന്നത്. പലപ്പോഴും കോഡ് നമ്പര്‍ ലഭിക്കാന്‍ കാലതാമസം നേരിട്ടിരുന്നു. പുതിയ സംവിധാനമുപയോഗിച്ച് സ്ഥാപനങ്ങള്‍ക്ക് പിഎഫ് ഓര്‍ഗനൈസേഷന്റെ വെബ്സൈറ്റില്‍ നേരിട്ട് രജിസ്റ്റര്‍ ചെയ്യാനാകും.
വിജയകരമായി രജിസ്റ്റര്‍ ചെയ്യുന്ന അപേക്ഷകരുടെ പാന്‍ നമ്പര്‍ പരിശോധന പൂര്‍ത്തിയാക്കിയ ശേഷം ഒരു ദിവസത്തിനകം തന്നെ പിഎഫ് കോഡ് നമ്പര്‍ ലഭിക്കുന്നതായിരിക്കും. അപേക്ഷകളുടെ തത്സ്ഥിതി അറിയാനുള്ള സൗകര്യവും വെബ്സൈറ്റില്‍ ലഭ്യമാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: