കൊച്ചി : കൊച്ചിയില്‍ അരങ്ങേറുന്ന ഫിഫ അണ്ടര്‍ 17 ലോകകപ്പ് ഫുട്ബോള്‍ 2017-ന്റെ നോഡല്‍ ഓഫീസറായി എ.പി.എം മുഹമ്മദ് ഹനീഷിനെ സംസ്ഥാന സര്‍ക്കാര്‍ നിയമിച്ചു. ഇതുമായി ബന്ധപ്പെട്ട് കേരളത്തിലെ ഫുട്ബോള്‍ വികസന പ്രവര്‍ത്തനങ്ങളുടെ ചുമതലയും മുഹമ്മദ് ഹനീഷിനാണ്. ഫിഫയുടെ നിര്‍ദ്ദേശപ്രകാരമാണ് ഹനീഷിന്റെ നിയമനം.
മുന്‍ എറണാകുളം ജില്ലാ കളക്ടര്‍ ആയിരുന്ന മുഹമ്മദ് ഹനീഷ് ഇപ്പോള്‍ നഗരകാര്യ വകുപ്പ് സെക്രട്ടറിയും റോഡ്സ് ആന്‍ഡ് ബ്രിഡ്ജസ് കോര്പറേഷന് മാനേജിംഗ് ഡയറക്ടറുമാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: