സ്പെക്ട്രം കേസില്‍ ചിദംബരത്തിന്റെയും പ്രധാനമന്ത്രിയുടെയും മൊഴി എടുക്കണം - രാജ

Monday 26 September 2011 5:00 pm IST

തിരുവനന്തപുരം: 2 ജി സ്പെക്ട്രം കേസില്‍ പ്രധാനമന്ത്രിയുടെയും പി. ചിദംബരത്തിന്റെയും മൊഴിയെടുക്കണമെന്ന്‌ എ.രാജയുടെ അഭിഭാഷകന്‍ കോടതിയില്‍ വാദിച്ചു. ചിദംബരത്തെ കോടതിയില്‍ വിളിച്ചു വരുത്തി മൊഴി മജിസ്ട്രേറ്റ്‌ നേരിട്ട്‌ രേഖപ്പെടുത്തണമെന്നും ചിദംബരത്തെ സാക്ഷിയാക്കണമെന്നും രാജ ആവശ്യപ്പെട്ടു. 2 ജി ഇടപാടുമായി ബന്ധപ്പെട്ട എല്ലാ തീരുമാനങ്ങളിലും ചിദംബരം ഒപ്പുവെച്ചിരുന്നുവെന്നും എന്നാല്‍ ചിദംബരത്തെ പ്രതിയാക്കേണ്ടതില്ലെന്നും എ.രാജയുടെ അഭിഭാഷകന്‍ കോടതിയില്‍ വാദിച്ചു. സ്പെക്ട്രം അനുവദിച്ചതില്‍ ടെലികോം, ധനമന്ത്രാലയങ്ങള്‍ തമ്മില്‍ അഭിപ്രായ ഭിന്നതയില്ലായിരുന്നുവെന്നും രാജയുടെ അഭിഭാഷകന്‍ വാദിച്ചു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.