പറവൂര്‍: ആര്‍എസ്എസ് മുഖ്യശിക്ഷകനെ ഗുണ്ടാസംഘം ആക്രമിച്ചു. ഗുരുതരമായി പരുക്കേറ്റ മന്നം മാക്കനായി മഠത്തിപ്പറമ്പില്‍ മാടസ്വാമി മകന് പെയിന്റിംഗ് തൊഴിലാളി മണികണ്ഠന് (23)നെ ആലുവ ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മാക്കനായി ശാഖാ മുഖ്യശിക്ഷകനായ മണികണ്ഠന് മന്നത്ത് നടക്കുന്ന മണ്ഡല് ബൗദ്ധിക് വര്‍ഗില്‍ ടൂ വീലറില്‍ സ്വയംസേവകരെ കൊണ്ടുപോയി വിട്ടശേഷം വീട്ടിലേക്ക് വരവെ ആയിരുന്നു ആക്രമണം.
മാക്കനായി സ്വദേശി ആസിഫിന്റെ നേതൃത്വത്തിലുള്ള രാജു, മുജീബ്, ബദറു കണ്ടാല്‍ അറിയാവുന്ന മറ്റൊരാള്‍ അടങ്ങുന്ന അഞ്ചംഗ സംഘമാണ് ക്രൂരമായി മര്‍ദ്ദിച്ചത്. സംഭവത്തെത്തുടര്‍ന്ന് ആലുവ ആശുപത്രിയില്‍ ചികിത്സ തേടിയ മണികണ്ഠനെതിരെ പോലീസ് കേസെടുത്തത് വ്യാപകപ്രതിഷേധത്തിന് ഇടയാക്കിയിരിക്കുകയാണ്. ആര്‍എസ്എസ് പ്രവര്‍ത്തകനെ ക്രൂരമായി മര്‍ദ്ദിച്ച സാമൂഹ്യവിരുദ്ധര്‍ക്കെതിരെ കേസെടുക്കാത്ത പക്ഷം ശക്തമായ സമരവുമായി രംഗത്ത് വരുമെന്ന് സംഘപരിവാര്‍ നേതാക്കള്‍ മുന്നറിയിപ്പ് നല്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: