ഫിഫ അണ്ടര്‍ 17 ലോക കപ്പ് 2017: മുഹമ്മദ് ഹനീഷ് നോഡല്‍ ഓഫീസര്‍

Monday 30 June 2014 11:17 pm IST

കൊച്ചി: കൊച്ചിയില്‍ അരങ്ങേറുന്ന ഫിഫ അണ്ടര്‍ 17 ലോകകപ്പ് ഫുട്‌ബോള്‍ 2017-ന്റെ നോഡല്‍ ഓഫീസറായി എ.പി.എം. മുഹമ്മദ് ഹനീഷ് ഐഎഎസിനെ സംസ്ഥാന സര്‍ക്കാര്‍ നിയമിച്ചു. അണ്ടര്‍ 17 ലോകകപ്പുമായി ബന്ധപ്പെട്ട് കേരളത്തിലെ ഫുട്‌ബോള്‍ വികസന പ്രവര്‍ത്തനങ്ങളുടെ ചുമതലയും മുഹമ്മദ് ഹനീഷിനാണ്. ഫിഫയുടെ നിര്‍ദ്ദേശപ്രകാരമാണ് ഹനീഷിന്റെ നിയമനം. പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ എന്ന നിലയില്‍ സംസ്ഥാനത്തെ സ്‌കൂള്‍ അത്‌ലറ്റിക്‌സ്, ഗെയിംസ് മേഖലകളില്‍ വിപ്ലവകരമായ മാറ്റങ്ങള്‍ സൃഷ്ടിച്ച ഹനീഷിന്റെ ശാസ്ത്രീയ പരിശീലന കളരികള്‍ സ്‌പോര്‍ട്‌സ് രംഗത്ത് ഒട്ടേറെ നേട്ടങ്ങള്‍ കൈവരിക്കാന്‍ കേരളത്തിന് സഹായകമായി. സ്‌കൂള്‍ തലത്തിലെ ഗെയിംസ് ഇനങ്ങളിലെ മത്സരങ്ങള്‍ മേഖല തിരിച്ച് നടത്തുന്നതിന് ഹനീഷ് കൈകൊണ്ട തീരുമാനം ശ്രദ്ധേയമാണ്. ഫുട്‌ബോള്‍, വോളിബോള്‍, ഷട്ടില്‍, ബാസ്‌കറ്റ്‌ബോള്‍ തുടങ്ങി 13 ഇനങ്ങള്‍ക്ക് സ്വന്തമായി ഒരു വ്യക്തിത്വം ഉണ്ടാക്കാന്‍ പ്രസ്തുത തീരുമാനത്തിന് കഴിഞ്ഞു. മുന്‍ എറണാകുളം ജില്ലാ കളക്ടര്‍ ആയിരുന്ന മുഹമ്മദ് ഹനീഷ് ഇപ്പോള്‍ നഗരകാര്യ വകുപ്പ് സെക്രട്ടറിയും റോഡ്‌സ് ആന്‍ഡ് ബ്രിഡ്ജസ് കോര്‍പറേഷന്‍ മാനേജിംഗ് ഡയറക്ടറുമാണ്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.