ഹഖാനി ശ്രംഘലയ്ക്കെതിരെ നടപടിയെടുക്കില്ല - പാക്കിസ്ഥാന്‍

Monday 26 September 2011 4:39 pm IST

ഇസ്ലാമാബാദ്‌: യു.എസ്‌ സമ്മര്‍ദ്ദത്തിന്‌ വഴങ്ങി തീവ്രവാദ സംഘടനയായ ഹഖാനി ശൃംഘലയ്ക്കെതിരെ നടപടിയെടുക്കില്ലെന്ന്‌ പാക്കിസ്ഥാന്‍. പാക്കിസ്ഥാനിലെ ഉന്നത സൈനിക തലവന്‍മാരുടെ പ്രത്യേക യോഗത്തിലാണ്‌ തീരുമാനം. എന്നാല്‍ ഇത്തരം സാഹചര്യങ്ങളിലെ തീവ്രത പരമാവധി കുറയ്ക്കണമെന്ന നിര്‍ദ്ദേശവും യോഗത്തില്‍ ഉയര്‍ന്നു വന്നു. സൈനിക മേധാവി അഷ്‌ഫാഖ് പര്‍വേസ്‌ കയാനി യോഗത്തില്‍ അധ്യക്ഷത വഹിച്ചു. വടക്കു പടിഞ്ഞാറന്‍ വസീരിസ്ഥാനിലെ ഹഖാനി ശൃംഖലയ്ക്കെതിരെ യു.എസിന്റെ പ്രതിരോധത്തെ ശക്തമായി നേരിടണമെന്നും പാക്‌ മണ്ണില്‍ ശക്തിയേറുന്ന യു.എസ്‌ അധിനിവേശത്തെ എങ്ങനെ നേരിടണമെന്നതിനെ കുറിച്ചും യോഗത്തില്‍ ചര്‍ച്ച ചെയ്‌തു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.