ഐസ്‌ക്രീം കേസ്: മൊഴി മാറ്റിച്ചത് ഭീഷണിപ്പെടുത്തിയെന്ന് സാക്ഷികള്‍

Monday 26 September 2011 4:55 pm IST

കോഴിക്കോട്: ഐസ്ക്രീം പാര്‍ലര്‍ കേസില്‍ പി.കെ കുഞ്ഞാലിക്കുട്ടിക്ക്‌ അനുകൂലമായി മൊഴി നല്‍കിയത്‌ ഭീഷണിപ്പെടുത്തിയത്‌ കൊണ്ടാണെന്ന്‌ സാക്ഷികള്‍. സാക്ഷികളായ റോസ്ലിനും ബിന്ദുവും ഇക്കാര്യം കാണിച്ച്‌ കോടതിക്കും പ്രതിപക്ഷ നേതാവിനും പ്രത്യേക അന്വേഷണ സംഘത്തിനും പരാതി നല്‍കി. കുഞ്ഞാലിക്കുട്ടിയുടെ വിശ്വസ്തന്‍ ചേളാരി സ്വദേശി ഷെറീഫ്‌ ഭീഷണിപ്പെടുത്തി പഠിപ്പിച്ച മൊഴിയാണ്‌ ക്രൈംബ്രാഞ്ചിന്‌ നല്‍കിയതെന്ന്‌ സാക്ഷികള്‍ വെളിപ്പെടുത്തുന്നു. ഷെറീഫ്‌ പഠിപ്പിച്ച അതേ ചോദ്യങ്ങളാണ്‌ ക്രൈംബ്രാഞ്ച്‌ ഉദ്യോഗസ്ഥര്‍ ചോദിച്ചത്‌. ഐസ്ക്രീം കേസില്‍ മുമ്പും തങ്ങളെ മൊഴി പഠിപ്പിച്ചിരുന്നതായും കത്തില്‍ വെളിപ്പെടുത്തുന്നു. 2005 ല്‍ മൊഴിമാറ്റം പഠിപ്പിക്കാന്‍ കുഞ്ഞാലിക്കുട്ടി നേരിട്ട്‌ വന്നുവെന്നും കത്തില്‍ പറയുന്നു. മൊഴിമാറ്റാന്‍ നിര്‍ബന്ധിച്ചവര്‍ക്കെതിരെ നടപടി എടുക്കണമെന്നും സത്യം ബോധ്യപ്പെടുത്താന്‍ ഒരവസരം നല്‍കണമെന്നും സാക്ഷികള്‍ കത്തില്‍ ആവശ്യപ്പെടുന്നു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.