മദ്യ ഉപഭോഗത്തില്‍ വന്‍ കുറവെന്ന് ബിവറേജസ് കോര്‍പ്പറേഷന്‍

Tuesday 1 July 2014 3:57 pm IST

തിരുവനന്തപുരം: മുന്‍ വര്‍ഷങ്ങളേ അപേക്ഷിച്ച് മദ്യ ഉപഭോഗത്തില്‍ ഏപ്രില്‍ മെയ് മാസങ്ങളില്‍ വന്‍ കുറവുണ്ടായെന്ന് ബിവറേജസ് കോര്‍പ്പറേഷന്റെ ഔദ്യോഗിക കണക്കുകള്‍. സംസ്ഥാനത്ത് 418 ബാറുകള്‍ അടച്ചിട്ടത് കൊണ്ട് മാത്രം കേരളത്തില്‍ മദ്യ ഉപഭോഗം കുറഞ്ഞിട്ടില്ലെന്നായിരുന്നു ഇന്നലെ നിയമസഭയില്‍ മന്ത്രിയുടെ വാദം. ഈ വാദത്തെ തള്ളിക്കൊണ്ടാണ് ബിവറേജസ് കോര്‍പ്പറേഷന്റെ കണക്കുകള്‍ പുറത്തു വന്നിരിക്കുന്നത്. 2013 ഏപ്രില്‍ മാസത്തില്‍ 2,​0​3,​8072 കെയ്‌സ് മദ്യം ബിവറേജസ് കോര്‍പ്പറേഷന്‍ വഴി വിറ്റപ്പോള്‍ ഈ വര്‍ഷം അത് 1,​96,​5024 കെയ്സായി കുറഞ്ഞു. കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് മേയ് മാസത്തില്‍ 78,​670 കെയ്‌സിന്റെ കുറവാണ് ഉണ്ടായത്. ബാറുകള്‍ അടച്ചിട്ട മാര്‍ച്ച് മാസത്തേക്കാള്‍ 1,​07,​226 കെയ്‌സ് കുറവ് മദ്യമാണ് ഏപ്രിലില്‍ വില്‍പന നടന്നതെന്നതും കണക്കുകള്‍ പറയുന്നു. നിലവാരമില്ലാത്ത 418 ബാറുകള്‍ അടച്ച മാര്‍ച്ചിനെക്കാള്‍ ഏപ്രിലിലും ഉപഭോഗം കുറഞ്ഞുവെന്നും തുറന്ന് പ്രവര്‍ത്തിക്കുന്ന 333 ബാര്‍ ഹോട്ടലുകള്‍ വാങ്ങുന്ന മദ്യത്തില്‍ 84 ശതമാനം വര്‍ദ്ധനയുണ്ടായതായും ബിവറേജസ് കോര്‍പ്പറേഷന്‍ ഔട്ട് ലെറ്റുകളില്‍ 25 ശതമാനം അധിക വില്‍പ്പനയും നടന്നതായുമാണ് മന്ത്രി കെ ബാബു സഭയെ അറിയിച്ചത്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.