കാലിത്തീറ്റ കുഭകോണക്കേസ് റദ്ദാക്കില്ല: സിബിഐ കോടതി

Tuesday 1 July 2014 9:02 pm IST

റാഞ്ചി : ആര്‍ജെഡി നേതാവ് ലാലു പ്രസാദ് യാദവിനെതിരെയുള്ള കാലിത്തീറ്റ കുഭകോണക്കേസ് റദ്ദാക്കണമെന്ന അഭ്യര്‍ത്ഥന സിബിഐ കോടതി തള്ളി.
ബീഹാര്‍ മുഖ്യമന്ത്രിയായിരിക്കെ ലാലു പ്രസാദ് നടത്തിയ വന്‍ കുംഭകോണക്കേസാണ് കാലിത്തീറ്റക്കേസ്. മുന്‍ കേന്ദ്ര മന്ത്രി കൂടിയായ ലാലു തനിക്കെതിരേ ഉണ്ടായ വിധി ചോദ്യം ചെയ്ത് സമര്‍പ്പിച്ച ഹര്‍ജിയില്‍ ഇതിനു മുമ്പും കാലിത്തീറ്റ കേസില്‍ താന്‍ ശിക്ഷിക്കപ്പെട്ടിട്ടുള്ളതാണെന്ന് ചൂണ്ടിക്കാട്ടിയിരുന്നു. അതിനാല്‍ ഈ കേസ് റദ്ദാക്കാന്‍ ആവശ്യപ്പെടുകയായിരുന്നു.
എന്നാല്‍ പൊതു ഖജനാവില്‍ നിന്നും കോടികള്‍ വകമാറ്റി ചെലവഴിച്ച കേസ് ഗുരുതരമാണെന്ന് സിബിഐ കോടതില്‍ വാദിച്ചു. മാത്രമല്ല, ഈ കുംഭകോണവുമായി ബന്ധപ്പെട്ട ഒട്ടേറെ കേസുകളില്‍ നിന്ന് ഈ കേസ് വ്യത്യസ്തമാണെന്നും സിബിഐ കോടതിയെ അറിയിച്ചു. ഇതിനെ തുടര്‍ന്നാണ് കോടതി ലാലുവിന്റെ ആവശ്യം തള്ളിയത്. കാലിത്തീറ്റ കേസില്‍ നാല് വര്‍ഷം ജയില്‍ ശിക്ഷ അനുഭവിച്ചിട്ടുള്ള ലാലു ഇപ്പോള്‍ ജാമ്യത്തിലാണ്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.