ശരീരത്തിന് രോഗം വരുന്നത് അതിന്റെ സ്വഭാവം. മനസ്സിന് ദുഃഖം വരുന്നത് അതുപോലെത്തന്നെയാണ്. പക്ഷേ നാം യഥാര്‍ത്ഥത്തില്‍ രോഗത്തിലും ദുഃഖത്തിലും അടിമപ്പെട്ടവര്‍ ആണോ? ശരീരത്തിനും മനസ്സിനും അപ്പുറത്തുള്ള തന്നെ കുറിച്ച് ബോധമുള്ളവര്‍ക്ക് ഇത് മനസ്സിലാക്കാന്‍ എളുപ്പമാണ്. ശരീരത്തിന് രോഗവും വ്യാധിയും വരുന്നു. അത് ഞാന്‍ അനുഭവിക്കുന്നു. മനസ്സിന് ദുഃഖവും വേദനയും വികാരങ്ങളും വരുന്നു. അതും ഞാന്‍ അറിയുന്നു. ഇതെല്ലാം അറിയുകയും അനുഭവിക്കുകയും ചെയ്യുന്ന ഞാന്‍ ഇതിനെല്ലാം അപ്പുറത്തുള്ള സത്യമാണ്. ആ സത്യത്തിലാണ് നാം കാലുറപ്പിക്കേണ്ടത്. അവിടെ കാലുറപ്പിച്ചിട്ടു വേണം ജീവിക്കാന്‍. ആ സ്ഥാനത്ത് നിന്നുകൊണ്ട് നാം നോക്കുമ്പോള്‍ തന്നിലൂടെ സംഭവിക്കുന്നതെല്ലാം പ്രകൃതിയുടെ ചലനങ്ങളാണെന്ന് മനസ്സിലാകും.
– തഥാതന്
പ്രതികരിക്കാൻ ഇവിടെ എഴുതുക: