തിരുവനന്തപുരം: സബ്സിഡിയുള്ള ഗ്യാസ് സിലിണ്ടറുകളുടെ നിരക്ക് വര്‍ധിപ്പിച്ചത് പിന്‍വലിച്ചു. ചൊവ്വാഴ്ചയാണ് ഗാര്‍ഹിക ആവശ്യത്തിനുള്ള ഗ്യാസ് സിലിണ്ടറിന്റെ വില സംസ്ഥാന സര്‍ക്കാര്‍ നാലു രൂപ വര്‍ധിപ്പിച്ചത്. എന്നാല്‍ സബ്സിഡിയില്ലാത്ത സിലിണ്ടറിന്്റെയും വാണിജ്യ ആവശ്യങ്ങള്‍ക്കുള്ള സിലിണ്ടറിന്്റെയും നിരക്കു വര്‍ധന പിന്‍വലിച്ചിട്ടില്ല.
എണ്ണക്കമ്പനികള്‍ക്ക് സംസ്ഥാന സര്‍ക്കാര്‍ നല്കി വന്ന ഇളവ് പിന്‍വലിച്ചതിനെ തുടര്‍ന്നായിരുന്നു വില വര്‍ദ്ധിപ്പിച്ചത്. ഗാര്‍ഹിക ആവശ്യത്തിനുള്ള സബ്സിഡിയില്ലാത്ത സിലിണ്ടറിന് 24 രൂപയും വാണിജ്യ ആവശ്യത്തിനുള്ള സിലിണ്ടറിന് 35 രൂപയും കൂട്ടിയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: