ഓഹരി വിപണി സര്‍വകാല റെക്കോഡില്‍

Wednesday 2 July 2014 4:21 pm IST

മുംബൈ: ഓഹരി വിപണി സര്‍വകാല റെക്കോഡിലെത്തി. മുംബൈ സൂചിക 200 പോയിന്റ് ഉയര്‍ന്ന് 25,734ലും നിഫ്ടി 7700ലുമാണ് വ്യാപാരം നടക്കുന്നത്. ബജറ്റിനു മുന്‍പുള്ള റാലിയാണ് ഓഹരി വിപണിയില്‍ ഇപ്പോള്‍ നടക്കുന്നത്. സെന്‍സെക്സ് നേരത്തെയുള്ള റെക്കോഡായ 25731ന്റെ നിലവാരമാണ് ഇന്നു മറികടന്നത്. നിഫ്ടിയിലെ 50 ഷെയറുകള്‍ വ്യാപാരത്തിന്റെ തുടക്കത്തില്‍ത്തന്നെ മികച്ച മുന്നേറ്റം കാണിക്കുന്നു. മെറ്റല്‍, റിയാലിറ്റി, ക്യാപിറ്റല്‍ ഗുഡ്‌സ്, പവര്‍ എന്നീ കമ്പനികളുടെ ഓഹരികളിലാണ് ഏറ്റവും കൂടുതല്‍ മുന്നേറ്റം. ജൂലായ് 10നു ബജറ്റ് അവതരിപ്പിക്കും മുന്‍പേ നിഫ്ടി 8000 എന്ന സ്വപ്ന നിലയിലേക്കെത്തുമെന്നും വ്യാപാര ലോകം പ്രതീക്ഷിക്കുന്നു. ഓട്ടൊ, ഐടി, ബാങ്കിംഗ് അടക്കമുള്ള എല്ലാ മേഖലയും മികച്ച മുന്നേറ്റത്തിലാണ്. സമ്പദ്‌വ്യവസ്ഥയെ തിരിച്ചുപിടിക്കാന്‍ കടുത്ത നടപടികള്‍ സ്വീകരിക്കേണ്ടിവരുമെന്ന് ധനമന്ത്രി അരുണ്‍ ജെയ്റ്റിലി നേരത്തെ വ്യക്തമാക്കിയിരുന്നു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.