ഹിന്ദുസംഹാരബില്ലും പേപ്പട്ടിയും

Monday 26 September 2011 10:22 pm IST

പാലക്കാട്ടെ കുഴല്‍മന്ദത്ത്‌ ഒരു പേപ്പട്ടി ഒറ്റ ദിവസം കൊണ്ട്‌ മുപ്പത്തേഴുപേരെ കടിച്ചു! കടിയേറ്റവരുടെ ദയനീയാവസ്ഥ, അതില്‍ത്തന്നെ ഒരു സാധുവയോധികന്റെ കാലില്‍ പറിഞ്ഞുകീറിയ മാംസം, ഒഴുകുന്ന ചോര, ആ മനുഷ്യന്റെ നിലവിളി ഒന്നും മറക്കാന്‍ കഴിയുന്നില്ല. ആള്‍ക്കാരുടെ പരവേശവും ആംബുലന്‍സിലും മറ്റും അവരെയൊക്കെ കയറ്റിക്കൊണ്ടുപോകുന്ന ദൃശ്യങ്ങളും ടിവിയില്‍ക്കണ്ട്‌ തരിച്ചിരുന്നുപോയി. കൊച്ചി ഭാഗത്തെ പത്രങ്ങളില്‍ ഈ വാര്‍ത്ത അങ്ങനെ കണ്ടില്ല. പട്ടി മനുഷ്യനെക്കടിച്ചാല്‍ അത്‌ വാര്‍ത്തയല്ലല്ലോ! ഇത്രയധികം പേരുടെ ജന്മം തുലച്ചിട്ടും ആ പേപ്പട്ടിയെ ആരും തല്ലിക്കൊന്നില്ലേ? അറിയില്ല. സ്പോര്‍ട്സിന്‌ ഓരോ പേജ്‌ നീക്കിവയ്ക്കുന്ന പത്രങ്ങള്‍, പെണ്‍വാണിഭസാംസ്കാരികവിശേഷങ്ങള്‍ക്ക്‌ പ്രത്യേക എഡിഷന്‍ തന്നെ വേണ്ടിവരുമല്ലോ എന്ന അവസ്ഥയില്‍പ്പെട്ട്‌ നട്ടം തിരിയുമ്പോഴാണോ ഈയൊരു പേപ്പട്ടിവാര്‍ത്ത? കഴിഞ്ഞ ആഴ്ച പാര്‍ലമെന്റില്‍ അവതരിപ്പിയ്ക്കപ്പെട്ട വര്‍ഗ്ഗീയകലാപ നിരോധന ബില്ലിന്റെ ഉള്ളടക്കം കൂടി പരിശോധിച്ചാല്‍, അങ്ങനെയൊരു പേപ്പട്ടിയെ തല്ലിക്കൊല്ലുന്നത്‌ ജാമ്യമില്ലാത്ത കുറ്റമാവും. കടിയേറ്റവരെല്ലാം ചാവുന്നതുവരെ ജയിലില്‍ കിടക്കേണ്ടിയും വരും. ബില്ലില്‍ പറയുന്നതനുസരിച്ച്‌ അംഗസംഖ്യ കുറവുള്ളവരെ, അംഗസംഖ്യ കൂടുതലുള്ള വിഭാഗം ആക്രമിച്ചാല്‍ അത്‌ ജാമ്യമില്ലാത്ത കുറ്റമായി. ഇവിടെ പേപ്പട്ടി ഒന്നേയുള്ളൂ. അത്‌ ന്യൂനപക്ഷം. കടിയേറ്റവരാകട്ടെ മുപ്പത്തേഴുപേരും! അവര്‍ ഭൂരിപക്ഷം. ന്യൂനപക്ഷം ഭൂരിപക്ഷത്തിനുമേല്‍ നടത്തുന്ന അതിക്രമം ശിക്ഷയില്‍ നിന്ന്‌ ഒഴിവാക്കപ്പെട്ടിരിക്കുന്നു. എന്നല്ല, പട്ടികടിച്ചാലും പാമ്പുകടിച്ചാലും ഭൂരിപക്ഷം പ്രതികരിക്കാന്‍ പാടില്ല. പേപ്പട്ടിയുടെ ആത്മാവിഷ്കാര സ്വാതന്ത്ര്യമാണ്‌ മറ്റുള്ളവരെ കടിയ്ക്കുക എന്നത്‌. അതിന്റെ മൗലികാവകാശം തടയരുത്‌. പാമ്പിന്റെ കാര്യവും തഥൈവ! എന്തായാലും നമ്മുടെ രാജ്യത്തിന്‌ ഈയൊരു ബില്ലിന്റെ കുറവേ ഉണ്ടായിരുന്നുള്ളൂ. മേറ്റ്ല്ലാം ആവശ്യത്തിലധികം പുരോഗമിച്ചുകഴിഞ്ഞു. അഴിമതിയുടെ പട്ടികയില്‍ ദല്‍ഹി ഭരണകൂടത്തിന്റെ പേരില്‍ 3000 കോടിരൂപയും, വിമാനക്കച്ചവടത്തിന്റെ പേരില്‍ 770 കോടിയും സിഎജി മുന്‍ ശവക്കോടികള്‍ക്ക്മേല്‍ കോടി പുതപ്പിച്ചുകൊണ്ട്‌ എഴുതിച്ചേര്‍ത്തുകഴിഞ്ഞു. മറ്റു കോടികള്‍ പിറകേ! വിമാനമന്ത്രി നമുക്ക്‌ വളരെ വേണ്ടപ്പെട്ടയാളുമാണ്‌. നമുക്ക്‌ അഭിമാനിക്കാം. 7/9ലെ ദല്‍ഹി സ്ഫോടനം കഴിഞ്ഞതേയുള്ളൂ. കൃത്യം പതിനൊന്നാം ദിവസം അതായത്‌ 17/9ന്‌ ആഗ്രയിലെ ജയ്‌ ആശുപത്രിയില്‍ റിസപ്ഷന്‍ കൗണ്ടറിനടുത്ത്‌ ബാഗിലാക്കിവച്ചിരുന്ന ബോംബ്‌ പൊട്ടി ഏഴുപേര്‍ ഗുരുതരാവസ്ഥയിലായിരിക്കുന്നു! അതിലും നമ്മള്‍ പിന്നിലല്ല. വീണ്ടും ജാഗ്രതാനിര്‍ദ്ദേശം കൊടുത്തു. പ്രസ്താവനകളിറക്കി. പോരേ? ദല്‍ഹിയിലെ ഒരു പാര്‍ട്ടിയുടെ ഫണ്ടിന്‌ എന്‍ഡോസള്‍ഫാന്‍ വിഷക്കമ്പനി 50 കോടിരൂപ സംഭാവന കൊടുത്തിട്ടുള്ളതായി രേഖകള്‍ പുറത്തുവന്നു. അവര്‍ക്ക്‌ വിഷം അമൃതമായതിന്റെ രഹസ്യം ഇപ്പോള്‍ മനസ്സിലായില്ലേ? ചത്തൊടുങ്ങുന്നതും നരകിയ്ക്കുന്നതും കാസര്‍കോട്ടല്ലേ? കാസര്‍കോട്ടെ ജനസഞ്ചയത്തിനും സന്തതിപരമ്പരകള്‍ക്കും എന്തുസംഭവിച്ചാലെന്ത്‌, സംഭവിച്ചില്ലെങ്കിലെന്ത്‌? ദല്‍ഹി ഭദ്രം! 'ഫണ്ടുമുണ്ടോ വിഷത്തിനുവീര്യം?' എന്‍ഡോസള്‍ഫാന്‍ ദോഷകരമേയല്ലത്രേ! ദാളിനു പകരം ചപ്പാത്തിക്ക്‌ കൂട്ടായി എന്‍ഡോസള്‍ഫാന്‍ കുഴച്ച്‌ അവരെ നിര്‍ബന്ധിച്ച്‌ അത്‌ കഴിപ്പിയ്ക്കണം! അപ്പൊഴേ അമൃതിന്റെ രുചി അറിയൂ. കേരളത്തില്‍ നിന്നുമാത്രം എണ്‍പതിനായിരം കോടി സഞ്ചിയിലാക്കി സുരക്ഷിതമായി കൊണ്ടുപോയ ഭാഗ്യക്കുറി രാജാവിന്റെ വക അഞ്ചുകോടി ഇതേ ദല്‍ഹിപ്പാര്‍ട്ടിക്ക്‌ സംഭാവന കിട്ടിയതായും വാര്‍ത്ത കണ്ടു. സന്തോഷം. കേരളത്തില്‍ അദ്ദേഹത്തിനുവേണ്ടി ഘോരഘോരം വാദിച്ച സന്മനസ്സുള്ളവര്‍ക്കു സമാധാനം! പക്ഷേ, ആ മഹാനെ പിടിച്ച്‌ അകത്തിടാന്‍ തമിഴ്‌നാടിന്റെ 'പുരട്ചിത്തലൈവി'യ്ക്ക്‌ രണ്ടാമതൊന്ന്‌ ആലോചിക്കേണ്ടിവന്നില്ല. ഭരണരംഗത്ത്‌ പുരുഷനേക്കാള്‍ പൗരുഷം സ്ത്രീരത്നത്തിനുതന്നെ. ജയലളിതയെ നോക്കൂ. മായാവതിയെ നോക്കൂ. ഉള്ള പൗരുഷംതന്നെ കിഴികെട്ടി ഒരു സ്ത്രീയുടെ മുന്നില്‍ കാണിയ്ക്കവച്ച്‌ കുമ്പസാരിയ്ക്കുന്ന ഒരു കൂട്ടം വീരശൂരപരാക്രമികളുടെ ഹാസ്യനാടകം ദല്‍ഹിയില്‍ എത്രയോ കാലമായി നാം കണ്ടുകൊണ്ടിരിക്കുന്നു. ആരെങ്കിലും ഒന്നു തുമ്മിയാല്‍പ്പോലും ഉടനേ തെറിക്കുന്ന ശീലമുള്ള ഒരു ആദര്‍ശമൂക്ക്‌ ദല്‍ഹിയിലുണ്ട്‌. ഇപ്പോള്‍ ലക്ഷം ലക്ഷം കോടികളുടെ അഴിമതി ഭൂകമ്പമുണ്ടായിട്ടും ആ മൂക്ക്‌ തെറിക്കുന്നില്ല. നട്ടും ബോള്‍ട്ടുമിട്ട്‌ ഉറപ്പിച്ചുകഴിഞ്ഞു. പ്ലാസ്റ്റിക്‌ സര്‍ജറിയും മറ്റും നടത്തിയത്‌ സകുടുംബം അമേരിക്കയില്‍ പോയിട്ടല്ലാ എന്നുമാത്രം. അതെല്ലാം ദല്‍ഹിയില്‍ത്തന്നെ. ഇനി ഒരിക്കലും രാജിവെക്കാനും വയ്യ. രാജിക്കത്ത്‌ ഒപ്പിടാനുള്ള പേന പോലും മറ്റാരുടെയോ കയ്യിലാണ്‌. ആകെ നനഞ്ഞാല്‍ പിന്നെ കുളിച്ചുകയറുകതന്നെയല്ലേ ഭേദം? പണ്ട്‌ പണ്ട്‌ ഒരു ഗാന്ധിയുണ്ടായിരുന്നു. മഹാത്മാഗാന്ധി എന്നുപറയും. അവനവന്റെ വിശപ്പിന്‌ മാത്രം ആഹാരം കഴിക്കണമെന്നും അതുകഴിഞ്ഞാല്‍ ഉണ്ണുന്ന ഓരോ ഉരുളയും അന്യനുള്ള ഭക്ഷണം മോഷ്ടിച്ചെടുക്കുന്നതാണെന്നും ആ യഥാര്‍ത്ഥ ഗാന്ധി പറയുമായിരുന്നു. എന്നിട്ടോ? എന്തുസംഭവിച്ചു? അദ്ദേഹത്തിന്റെ സ്വന്തം പേരുപോലും ഇരുചെവിയറിയാതെ സമര്‍ത്ഥമായി ചിലര്‍ അടിച്ചുമാറ്റി. ആരായാലും, അവനവന്റെ ആവശ്യത്തിനുപോകെ കട്ടെടുത്ത്‌ അധികമായി സമ്പാദിച്ചുകൂട്ടിയിട്ടുള്ള, ഓരോ പൈസയും ഓരോ കോടിയും, ഈ രാഷ്ട്രത്തിന്റെ പൊതുസ്വത്താണ്‌. അത്‌ സ്വമേധയാ വിട്ടുകൊടുക്കാന്‍ എത്ര നേതാക്കന്മാര്‍ ഇവിടെ തയ്യാറാവും? വഴിയില്‍ നിന്ന്‌ കളഞ്ഞുകിട്ടുന്ന നാളികേരമെടുത്ത്‌ തെരുവിലെ ഗണപതിയ്ക്ക്‌ മുമ്പില്‍ ഉടച്ച്‌ രാഷ്ട്രസ്വത്താക്കി പ്രഖ്യാപിച്ച്‌ പുണ്യം നേടാനാണ്‌ പലര്‍ക്കും വെപ്രാളം! അവനവന്‌ നഷ്ടവുമില്ല, കയ്യടി ലാഭവും! ദല്‍ഹി സ്ഫോടനത്തോടനുബന്ധിച്ച്‌ രണ്ട്‌ കോളേജ്‌ വിദ്യാര്‍ത്ഥികള്‍ സംശയത്തിന്റെ നിഴലിലാണത്രേ. സ്വകാര്യമായ ഭീകരപഠനത്തിന്‌ അംഗീകാരം. അതിന്‌ അനുഗ്രഹ സബ്സിഡിയും അനുനയ സ്കോളര്‍ഷിപ്പും അനര്‍ഹമായിത്തന്നെ അനുഭാവ ഹോസ്റ്റല്‍ ഫീസും പ്രീണന സ്റ്റൈപ്പന്റുമൊക്കെ കൊടുത്ത്‌ പ്രോത്സാഹിപ്പിച്ചുവളര്‍ത്തുന്ന വോട്ട്ബാങ്‌ക്‍യൂണിവേഴ്സിറ്റിയില്‍ രണ്ടല്ല, രണ്ടായിരം വിദ്യാര്‍ത്ഥികള്‍ സംശയത്തിന്റെ നിഴലിലായാലും അത്ഭുതപ്പെടാനില്ല. കാരണം, പഠിയ്ക്കുന്നതും പഠിപ്പിയ്ക്കുന്നതുമായ പഠിപ്പ്‌ അതാണ്‌. ഭാരതത്തിന്‌ തനതായ ഒരു ധാര്‍മ്മികവിദ്യാഭ്യാസ പദ്ധതിയുണ്ടായിരുന്നു. അതിന്‌ ഒരൊറ്റ ഭീകരനെപ്പോലും സൃഷ്ടിയ്ക്കാന്‍ കഴിയില്ല. അതുവേണ്ടെന്നുവച്ചു. ആരും അങ്ങോട്ടു തിരിഞ്ഞുനോക്കാതിരിയ്ക്കുവാന്‍ വര്‍ഗ്ഗീയം എന്നൊരു മുദ്രയും കുത്തി. നമ്മുടെ സംസ്കാരത്തിന്‌ ആദ്യമായി തുരങ്കം പണിത മെക്കാളെ ഒരര്‍ത്ഥത്തില്‍ ഈ നാടിനെ ഗാഢമായി സ്നേഹിച്ചിരുന്നു എന്നുകൂടി പറയണം. കാരണം, അദ്ദേഹത്തിന്റെ പ്രേതം ഇന്നും നാടുവിട്ടുപോയിട്ടില്ല. തുടരെ സന്താനോല്‍പ്പാദനം നടത്തിക്കൊണ്ട്‌ ഇവിടെയൊക്കെത്തന്നെ അലയുന്നുണ്ട്‌. കുട്ടികള്‍ ഒരു മലയാളം വാക്കു പറഞ്ഞാല്‍ ആ പ്രേതസന്തതികള്‍ ആയിരം രൂപവച്ച്‌ പിഴ ഈടാക്കും. വിശേഷദിവസങ്ങളില്‍ മുണ്ടുടുത്ത്‌ സ്കൂളില്‍പ്പോയാല്‍ മുണ്ടഴിപ്പിച്ചു വെയിലത്തുനിര്‍ത്തും. മുടിവളര്‍ന്നാല്‍ വാദ്ധ്യാര്‍പ്പണി മറന്ന്‌ ക്ഷുഭിതരായി ക്ഷുരകാവതാരമെടുക്കും. അമ്മയെന്നോ അച്ഛനെന്നോ ഉച്ചരിച്ചുപോയാല്‍ കഴുത്ത്‌ ഞെരിക്കും. ചരടുകെട്ടിയാല്‍ അഴിപ്പിക്കും. പൊട്ടുതൊട്ടാല്‍ മായ്ക്കും. തനിക്കുണ്ടാവാത്ത സന്താനം അന്യന്‌ ഉണ്ടാകുന്നതിലുള്ള അസഹിഷ്ണുത ആഘോഷിക്കും! എന്തൊരു പ്രേതബാധ? ഇതു കേരളമോ അതോ ഇംഗ്ലണ്ടോ? ഈ പ്രേതവിദ്യാലയങ്ങള്‍ക്കും ചെലവിനു കൊടുക്കാന്‍ ഇവിടത്തെ അദ്ധ്വാനിക്കുന്ന സാധു മലയാളിയുടെ നികുതിപ്പണംതന്നെ വേണം. അറബി പഠിയ്ക്കണോ, പഠിയ്ക്കാം. ഹിന്ദി പഠിയ്ക്കണോ, പഠിയ്ക്കാം. സുറിയാനി പഠിയ്ക്കണോ, പഠിയ്ക്കാം. എല്ലാം മലയാളിയുടെ ചോരയൂറ്റീട്ട്‌. കാട്ടിലെ തടി, തേവരുടെ ആന, വലിയെടാ വലി! പകരം ഒരുപകാരം ചെയ്താല്‍ മതി. മലയാളം മാത്രം മിണ്ടിപ്പോകരുത്‌. മലയാളം വര്‍ഗ്ഗീയം! കേന്ദ്ര ആഭ്യന്തരവകുപ്പ്മന്ത്രിയുടെ ഭാഷയില്‍ പറഞ്ഞാല്‍ 'മലയാള ഭീകരത'! തഞ്ചം നോക്കി നിരപരാധികളായ നാലായിരത്തോളം സിഖുകാരെ കൂട്ടക്കൊലയിലൂടെ ഉന്മൂലനം ചെയ്ത സ്വന്തം കൂട്ടരുടെ ഭീകരതയെ ഇദ്ദേഹം എന്തുവിളിക്കും? കോടാനുകോടികളുടെ ഭീകരമായ അഴിമതി നടത്തി വിലസുന്നവരുടെ ഭീകരതയെ എന്തുവിളിക്കും? 'ഖാദിഭീകരത' എന്നുവിളിക്കുമോ? ഒരിയ്ക്കലും വിളിക്കില്ല. കാരണം, മാന്യന്മാര്‍ ആത്മപ്രശംസ നടത്താറില്ല. അദ്ദേഹം മാന്യനാണ്‌. മറ്റ്‌ യോഗ്യതകള്‍ വഴിയേ പുറത്തുവരാനിരിക്കുന്നതേയുള്ളൂ. സ്വന്തം കണ്ണിലെ കരട്‌ എടുത്തുകളഞ്ഞിട്ടേ മറ്റുള്ളവരുടെ കണ്ണിലെ കരട്‌ കാണാന്‍ മുതിരാവൂ എന്ന ലളിതമായ തത്വംപോലും തിരക്കുമൂലം നമ്മുടെ മഹാവ്യക്തിത്വങ്ങള്‍ മറന്നുപോകുന്നു! നിലവിലുള്ള എത്രയെത്രയോ സുവര്‍ണ്ണനിയമങ്ങള്‍ ഇതിനകം തന്നെ സ്വര്‍ഗ്ഗമാക്കിക്കഴിഞ്ഞ നമ്മുടെ നാട്ടില്‍ ഒരേയൊരു കുറവുമാത്രമേ ഉണ്ടായിരുന്നുള്ളൂ. അതിതാ വരികയായി. അതിന്റെ ദിവ്യനാമധേയമാകുന്നു "വര്‍ഗ്ഗീയവും ലക്ഷ്യാത്മകവുമായ അക്രമം തടയല്‍ ബില്‍ 2011." കറകളഞ്ഞ വ്യക്തിത്വങ്ങളുടെ ഉടമകളായ ചിലരൊക്കെയാണ്‌ സാമാന്യത്തിലധികം വിയര്‍ത്ത്‌ ഇങ്ങനെയൊരു ബില്‍സ്സന്താനത്തെ സിസേറിയനിലൂടെ ജനിപ്പിച്ചെടുത്തിരിയ്ക്കുന്നത്‌. വിദേശപ്പണം പറ്റല്‍, പരപ്രേരണ, ഉപജാപം, അവിഹിത സ്വാധീനം തുടങ്ങിയ സത്സ്വഭാവങ്ങളാല്‍ തിളങ്ങുന്ന കുറേ നക്ഷത്രങ്ങള്‍. പ്രധാനി ടീസ്റ്റ സെതല്‍ വാദ്‌. ജോണ്‍ ദയാല്‍, അരുണാ റോയ്‌ എന്നിവരൊക്കെയാണ്‌ സഹഡോക്ടര്‍മാര്‍. ഇതിന്‌ ഒമ്പത്‌ അധ്യായങ്ങളും 318 വകുപ്പുകളും ഉണ്ട്‌. വളരെ നല്ല ഒരു ബില്ലാണ്‌. ചില കാര്യങ്ങള്‍ മാത്രം ഉദ്ധരിയ്ക്കാം. 1. ന്യൂനപക്ഷത്തില്‍പ്പെട്ട ഏതെങ്കിലും ഒരുത്തന്റെ കാമഭ്രാന്തിന്‌ ഒരു ഹിന്ദുസ്ത്രീ ഇരയായാല്‍ അത്‌ ബലാത്സംഗമായി കണക്കാക്കപ്പെടുകയില്ല. കാരണം, ഹിന്ദുസ്ത്രീ ഭൂരിപക്ഷ വിഭാഗത്തില്‍പ്പെടുന്നു. 2. ഭൂരിപക്ഷത്തില്‍പ്പെടുന്ന ഒരാളിനോട്‌ ന്യൂനപക്ഷത്തില്‍പ്പെടുന്ന ഒരാള്‍ ജോലിയോ വാടകവീടോ ആവശ്യപ്പെട്ടാല്‍ നിരസിക്കുന്നത്‌ കുറ്റമാണ്‌. 3. ഷിയാ-സുന്നി, ക്രിസ്ത്യന്‍-മുസ്ലീം സംഘട്ടനങ്ങളില്‍ ഇടപെടാന്‍ നിയമത്തിന്‌ അധികാരമില്ല. അവര്‍ ന്യൂനപക്ഷത്തില്‍പ്പെട്ടവരായതുകൊണ്ട്‌ അവര്‍ക്ക്‌ സംഘട്ടനം ആസൂത്രണം ചെയ്യുവാനും നടത്തുവാനും വിജയം ആഘോഷിയ്ക്കുവാനുമൊക്കെ പ്രത്യേകം അവകാശമുണ്ട്‌. 4. ഹിന്ദുക്കള്‍ക്കെതിരെ എന്തെങ്കിലും ആക്രമണം നടന്നാലോ, ഹിന്ദുദേവീ-ദേവന്മാരെ അവഹേളിച്ചാലോ, ഹിന്ദുക്കളുടെ ജീവനും സ്വത്തിനും എത്രതന്നെ നാശം ഉണ്ടായാലോ പോലീസും ഭരണകൂടവും ഇടപെടേണ്ടതില്ല. കാരണം, എതിര്‍ ചേരിയിലുള്ളവര്‍ ന്യൂനപക്ഷക്കാരാണ്‌. 5. രാഷ്ട്രത്തിന്റെ മൊത്തം സമ്പത്തിന്റെ ആദ്യത്തെ അവകാശികള്‍ ന്യൂനപക്ഷക്കാര്‍ മാത്രമായിരിക്കും. (ഇപ്പോഴത്തെ മൊത്തം സമ്പത്ത്‌ ലോകപ്രശസ്തി നേടിയ അഴിമതി!) 6. ക്രിസ്ത്യന്‍ മിഷണറിമാരുടെ ആസൂത്രിത മതപരിവര്‍ത്തനം, ഇസ്ലാമിക പെട്രോ ഡോളറിന്റെ ഒഴുക്കിലുള്ള ഭീകര പ്രവര്‍ത്തനങ്ങള്‍ എന്നിവയെക്കുറിച്ചൊന്നും പരാതി പാടില്ല. അതൊക്കെ ന്യൂനപക്ഷാവകാശങ്ങളില്‍പ്പെടും. 7. ആഭ്യന്തരകലാപം ആരോപിച്ച്‌ ഏതു സംസ്ഥാന സര്‍ക്കാരിനെയും ഏതുനിമിഷവും പിരിച്ചുവിടാം. അധികാരം കേന്ദ്രം ഏറ്റെടുക്കും. കേന്ദ്രത്തിന്റെ നിയന്ത്രണം അതിന്റെ പിന്നിലുള്ള ഒരു സ്ഥിരം ബുദ്ധികേന്ദ്രം ഏറ്റെടുക്കും. 8. ബില്ലനുസരിച്ച്‌ ന്യൂനപക്ഷം മാത്രമായിരിക്കും 'ഇര.' ഭൂരിപക്ഷം എന്നും വര്‍ഗീയവാദികളും കലാപമുണ്ടാക്കുന്നവരുമാണ്‌. 9. ഹിന്ദുക്കളുടെ ജീവനും സ്വത്തിനും ന്യൂനപക്ഷം മുഖേനയുണ്ടാവുന്ന നാശനഷ്ടങ്ങള്‍ വര്‍ഗ്ഗീയഹിംസയായി കണക്കാക്കപ്പെടുകയില്ല. 10. ഹിന്ദു, ക്രിസ്ത്യന്‍, ബുദ്ധമതക്കാര്‍, ന്യൂനപക്ഷമായ ജമ്മുകാശ്മീരിന്‌ ഈ നിയമം ബാധകമല്ല. (അഥവാ മുസ്ലീംഭൂരിപക്ഷ പ്രദേശങ്ങളില്‍ ഇത്‌ ബാധകമാക്കാനുള്ള നട്ടെല്ല്‌ ഈ നിയമനിര്‍മ്മാതാക്കള്‍ക്ക്‌ ഇല്ല!) 11. വര്‍ഗ്ഗീയ ലഹളയില്‍ ഭൂരിപക്ഷ സമുദായത്തിന്‌ ഈ നിയമപ്രകാരം നഷ്ടപരിഹാരത്തിന്‌ അര്‍ഹതയില്ല. 12. മതാടിസ്ഥാനത്തിലായിരിക്കും ക്രിമിനല്‍ നിയമങ്ങള്‍. 13. ന്യൂനപക്ഷ സമുദായാംഗങ്ങളെ പോലീസ്‌ ചോദ്യം ചെയ്യാന്‍ പാടില്ല. ചെയ്താല്‍ അത്‌ പീഡനമായി കണക്കാക്കപ്പെടും. അത്തരം കേസുകള്‍ അവര്‍ക്കനുകൂലമായി അന്വേഷിച്ച്‌ നടപടിയെടുക്കാത്ത പോലീസുകാര്‍ക്ക്‌ കടുത്ത ശിക്ഷ ഉറപ്പ്‌. 14. ഭൂരിപക്ഷക്കാരാണ്‌ പ്രതികളെങ്കില്‍ വിചാരണകൂടാതെ തടവിലിടാം. നിരപരാധിത്വം തെളിയിക്കേണ്ട ചുമതല പ്രതികള്‍ക്കു മാത്രമായിരിക്കും. 15. ദുരിതത്തില്‍പ്പെടുന്ന ന്യൂനപക്ഷങ്ങള്‍ക്ക്‌ പുനരധിവാസവും പോഷകാഹാരവും മതാനുഷ്ഠാനങ്ങള്‍ക്കു യോജിച്ച തരത്തിലുള്ള വസ്ത്രങ്ങളും പ്രത്യേകം ആരാധനാലയങ്ങളും നല്‍കണം. 16. സാമുദായിക കലാപങ്ങളില്‍പ്പെട്ട്‌ മരിയ്ക്കുന്ന ന്യൂനപക്ഷാംഗത്തിന്‌ 15 ലക്ഷം, അംഗവൈകല്യത്തിന്‌ 5 ലക്ഷം, മാനഭംഗത്തിന്‌ 5 ലക്ഷം എന്നിങ്ങനെ 30 ദിവസത്തിനകം നഷ്ടപരിഹാരം നല്‍കണം. (മാനഭംഗം ഒന്നിലധികം തവണയായാല്‍ 5 ലക്ഷത്തിന്റെ ഗുണിതങ്ങള്‍!) 17. ഈ നിയമം അനുസരിച്ച്‌ വര്‍ഗീയ ലഹളയുണ്ടാക്കാന്‍ ഒരു ഹിന്ദു പ്രേരിപ്പിച്ചു എന്ന്‌ പേരുവയ്ക്കാതെ ഒരു പരാതി കിട്ടിയാലും ആ ഹിന്ദുവിനെ ജാമ്യമില്ലാ വകുപ്പുപ്രകാരം അകത്താക്കാം. 18. ഗോത്രവര്‍ഗങ്ങളെ പ്രലോഭിപ്പിച്ച്‌ മതംമാറ്റുന്നതായി പാതിരിമാര്‍ക്കെതിരെ പരാതിപ്പെടുന്ന ഹിന്ദു പ്രവര്‍ത്തകനെ ജയിലിലടയ്ക്കും. 19. ഹിന്ദുക്കളെ പാപികള്‍ എന്നോ കാഫിറുകള്‍ എന്നോ വിളിയ്ക്കുന്നവരെയും ഹിന്ദുദേവീദേവന്മാരുടെ വിഗ്രഹങ്ങളില്‍ ചവിട്ടുന്നവരെയും ഈ നിയമം നിരപരാധികളായി കണക്കാക്കും. -കാരണം, ഹിന്ദു ഭൂരിപക്ഷക്കാരന്‍! എല്ലാം ഉദ്ധരിക്കുന്നതിനുള്ള ക്ഷമയും പത്രസ്ഥലവും ഇല്ല. നിങ്ങള്‍ കണ്ട്‌ അറിയുക, ഇല്ലെങ്കില്‍ കൊണ്ട്‌ അറിയുക. മേല്‍പ്പറഞ്ഞ കുനുഷ്ടുകളൊക്കെച്ചേര്‍ന്നതാണ്‌ ഈ നിയമനിര്‍മാതാക്കളുടെ അസുരബുദ്ധിയില്‍ ഉദിച്ച കരട്‌. ഇന്ത്യയില്‍ എന്നോ അടിഞ്ഞുകൂടിയ ഒരു കരടിന്റെ വിശ്വരൂപം! ഈ കരട്‌ ഇന്ത്യയെയും കൊണ്ടേ പോകൂ. ഈ നിയമം മുന്‍കാല പ്രാബല്യത്തോടെ നിലവില്‍ വന്നാല്‍ എന്താവും കുഴല്‍മന്ദത്തെ പേപ്പട്ടി വിഷബാധയേറ്റ സാധുക്കളുടെ ഗതി? എല്ലാപേരും അകത്താവില്ലേ? അതുകൊണ്ടുമാത്രമാണ്‌ മുപ്പത്തേഴുപേരെ കടിച്ചിട്ടും ആ പേപ്പട്ടിയെ അവര്‍ തല്ലിക്കൊല്ലാത്തത്‌! ഇനി പേപ്പട്ടികളുടെ സുവര്‍ണകാലം! എന്താണ്‌ പോക്കണംകെട്ട ഈ ഹിന്ദുക്കള്‍ക്ക്‌ ഇനി ഒരു രക്ഷാമാര്‍ഗ്ഗം? ഉണ്ടല്ലോ. എത്രയും വേഗം ന്യൂനപക്ഷമാവുക; മതംമാറുക. സ്വര്‍ഗരാജ്യത്തില്‍ സംവരണാടിസ്ഥാനത്തില്‍ സീറ്റ്‌ ബുക്ക്‌ ചെയ്യുക. ഇതൊന്നുമല്ലെങ്കില്‍ കൂട്ടമായി ആത്മഹത്യയ്ക്കൊരുങ്ങുക. എല്ലാ ആശംസകളും നേരുന്നു! കൃത്യമായ സമയത്ത്‌ കോണ്‍ഗ്രസ്സ്‌ പിരിച്ചുവിടണമെന്ന്‌ പറഞ്ഞ പണ്ടത്തെ ഗാന്ധി ഇന്നുണ്ടായിരുന്നെങ്കില്‍ എന്താവും സംഭവിക്കുക? ഈ ബില്ലിന്റെ കത്രികപ്പൂട്ടില്‍ കുടുങ്ങി അദ്ദേഹം ശ്വാസംമുട്ടി മരിച്ചേനെ! കാരണം, അദ്ദേഹം യഥാര്‍ത്ഥ ഗാന്ധിയായിരുന്നു! ഈ ഹിന്ദുസംഹാര ബില്ലിന്റെ പിന്നിലെ അസുരബുദ്ധി ആരുടേതാണ്‌? ഇത്ര അപകടകരമായ ഒരു കരടുമായി ആരാണ്‌ നമ്മെ കൂട്ടത്തോടെ കൊല്ലാന്‍ അവതരിച്ചിരിക്കുന്നത്‌? അത്‌ ഒരു ബില്ലനോ അതോ ബില്ലത്തിയോ? ദല്‍ഹികേന്ദ്രമാക്കി പ്രവര്‍ത്തിക്കുന്ന ഒരു വത്തിക്കാന്‍ കോക്കസ്സല്ലേ അതിന്റെ പിന്നില്‍? നമ്മുടെ സംസ്ഥാനത്ത്‌ നിയമോപദേശക സമിതി ഒരു വനിതാകോഡ്‌ ബില്ലിന്റെ രൂപരേഖ സമര്‍പ്പിച്ചത്‌ രണ്ട്‌ നാല്‌ ദിനം മുമ്പാണ്‌. ജനസംഖ്യാനിയന്ത്രണമാണ്‌ വിഷയം. എടുക്കാവുന്നതിലധികം ചുമട്‌ എടുത്താല്‍ കഴുത്തൊടിയും. നട്ടെല്ല്‌ തകരും. ഉള്‍ക്കൊള്ളാവുന്നതിലധികം ജനപ്പെരുപ്പമായാല്‍ നാട്‌ മുടിയും. മുടിഞ്ഞാലെന്ത്‌? ഭൂരിപക്ഷത്തില്‍ നിന്ന്‌ പിഴിഞ്ഞെടുത്ത്‌ വസൂലാക്കുന്ന നികുതിപ്പണം പോരേ എല്ലാറ്റിനെയും സുഖിപ്പിക്കാന്‍? പക്ഷേ, ഈ നിയമത്തിന്റെ രൂപരേഖ ചര്‍ച്ചയ്ക്കെടുക്കുന്നതിന്‌ പോലുംമുമ്പ്‌, ഒന്ന്‌ ചിന്തിക്കാന്‍ പോലും അവസരം കൊടുക്കാതെ ഇവിടെ മതവിപ്ലവം പൊട്ടിപ്പുറപ്പെട്ടുകഴിഞ്ഞു. പുരോഹിതന്മാര്‍ സഹിതം ഏവരും കച്ചമുറുക്കി അങ്കംകുറിച്ചുകഴിഞ്ഞു. മതത്തിന്റെ മടിയിലേക്ക്‌ പിറന്നുവീഴുന്ന ഓരോ അംഗവും ബലമാണ്‌. വോട്ടാണ്‌. ഭരണമാണ്‌. അധികാരമാണ്‌. അതുകൊണ്ട്‌, അതുകൊണ്ടുമാത്രം ഭ്രൂണഹത്യ പാപവും നിയമവിരുദ്ധവുമാണ്‌. മൗലികാവകാശധ്വംസനവുമാണ്‌- കഴിഞ്ഞു, നിയമോപദേശത്തിന്റെ ഭ്രൂണഹത്യ! ഈ രാജ്യത്താണ്‌ ധീരമായി ഒരു സമഗ്ര ഹിന്ദുസംഹാര ബില്‍ അവതരിപ്പിക്കാന്‍ ചിലര്‍ ആസൂത്രിതമായി ഒരുമ്പെട്ടിറങ്ങിയത്‌. ഒരു സഹോദരസമുദായത്തിന്റെ വംശഹത്യയ്ക്ക്‌ ശുപാര്‍ശ ചെയ്യുന്ന ഈഅപകടബില്ലിനെതിരെ മറ്റു മതസ്ഥരായ ആരെങ്കിലും ഒരു ചെറുവിരലനക്കുകയോ സമരാഹ്വാനം നടത്തുകയോ ചെയ്തതായി കണ്ടില്ല. സ്വന്തം വംശവര്‍ദ്ധനവിന്‌ വേണ്ടി പോരിനിറങ്ങുന്നവരാണ്‌ അന്യരുടെ വംശഹത്യയെ കണ്ണടച്ച്‌ കണ്ടില്ലെന്ന്‌ നടിക്കുന്നത്‌. ഇല്ലാതാകുന്നത്‌ ഹിന്ദുവാണല്ലോ! 'സ്വന്തം രാജ്യം' വരാന്‍ ഇതുതന്നെയാണ്‌ നല്ല അവസരം! അവര്‍ക്കറിയാം. ഹിന്ദുവിന്‌ മതമില്ല. ക്ഷേത്രമില്ല, ക്ഷേത്രസ്വത്തില്ല, അതെല്ലാം രാഷ്ട്രീയക്കാരുടെ തോന്ന്യാസവും ധൂര്‍ത്തും കൊണ്ട്‌ മുടിഞ്ഞു. ക്ഷേത്രഭൂമിയും കലാമണ്ഡലഭൂമിയുമെല്ലാം ഇഷ്ടക്കാര്‍ കയ്യേറി അടയാളം കുത്തിക്കഴിഞ്ഞു. ഹിന്ദുവിന്‌ ഭരണമില്ല, ഐക്യമില്ല, പ്രതികരണശേഷിയില്ല, വോട്ടുബാങ്കില്ല, അധികാരമില്ല, മതസഹിഷ്ണുത എന്ന മയക്കുമരുന്ന്‌ കഴിച്ചിട്ട്‌ സ്വബോധമില്ല, പെട്രോ ഡോളറോ അമേരിക്കന്‍ ഡോളറോ ഇല്ല. കുഴല്‍പ്പണമില്ല. ആരും ഒന്നും ചോദിക്കാനില്ല. നാള്‍ക്കുനാള്‍ വംശനാശം സംഭവിച്ചുകൊണ്ടിരിക്കുന്ന ഒരു നിസ്സഹായ വര്‍ഗ്ഗം! ഇതുതന്നെയാണ്‌ അവര്‍ക്കുമേല്‍ എന്‍ഡോസള്‍ഫാന്‍ തളിക്കാന്‍ പറ്റിയ അവസരം. തങ്ങള്‍ക്ക്‌ ഹിതകരമല്ലാത്ത ഏതുബില്ലു വന്നാലും അതിനെ പുല്ല്‌ എന്നുപറയുവാനുള്ള സംഘടിത ശക്തി മുസ്ലീങ്ങള്‍ക്കുണ്ട്‌, ക്രിസ്ത്യാനികള്‍ക്കുണ്ട്‌. ഹിന്ദു എന്ന ജന്തു എന്നും ഒറ്റപ്പെട്ട ബലിമൃഗം തന്നെ. അവന്‍ സ്വന്തം കുലംമുടിക്കുന്ന ആ വിഷപ്പുല്ല്‌ ആര്‍ത്തിയോടെ തിന്നുന്നതില്‍ സായൂജ്യം കണ്ടെത്തുന്നു!

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.