കൊച്ചി: ഹൈക്കോടതിയിലെ സ്റ്റാന്‍ഡിംഗ് കൗണ്‍സില്‍ അഡ്വക്കേറ്റ് ബാബു ജോസഫിനെ കെഎസ്ആര്‍ടിസി ഒഴിവാക്കി. കെഎസ്ആര്‍ടിസിയുടെ കേസുകള്‍ സ്വകാര്യ അഭിഭാഷക സ്ഥാപനമായ മേനോന് ആന്റ് പൈയെ ഏല്‍പ്പിച്ചു.
കോടതിയിലക്ഷ്യ കേസില്‍ കെഎസ്ആര്‍ടിസിയെ രൂക്ഷമായി വിമര്‍ശിച്ച ഹൈക്കോടതി എംഡിയോട് നേരിട്ട് ഹാജരാകാനും നിര്‍ദ്ദേശിച്ചിരുന്നു. കെഎസ്ആര്‍ടിസിയുടെ നിലപാടുകള്‍ കോടതിയെ അറിയിക്കുന്നതില്‍ വീഴ്ച വരുത്തിയതിനാണ് സ്റ്റാന്റിംഗ് കൗണ്‍സിലിനെ ഒഴിവാക്കിയെന്നാണ് വിശദീകരണം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: