കോഴിക്കോട്: പ്രവാസി ദോഹയുടെ ഇരുപതാമത് ബഷീര്‍ പുരസ്കാരം പ്രൊഫ. എം. കെ. സാനുവിന് നല്‍കും. 50,000 രൂപയും പ്രശസ്തി പത്രവും ആര്‍ട്ടിസ്റ്റ് നമ്പൂതിരി രൂപകല്‍പ്പന ചെയ്ത ശില്പവും അടങ്ങുന്നതാണ് പുരസ്കാരം. ഒരു ജീവചരിത്രകാരന്‍ എന്ന നിലയില്‍ എം.കെ. സാനുവിന്റെ രചനകള്‍ സര്‍ഗാത്മകതയും മൗലികതയുള്ളതാണെന്ന് എം.ടി. വാസുദേവന്‍ നായര്‍, പ്രൊഫ എം.എ. റഹ്മാന്, ബാബു മേത്തര്‍, ഖത്തറില്‍ നിന്നുള്ള കെ.കെ. സുധാകരന്,സി.വി റപ്പായി, പി.എം സുദ്ദീന്‍ എന്നിവരടങ്ങിയ അവാര്‍ഡ് നിര്‍ണ്ണയ കമ്മിറ്റി വിലയിരുത്തി. ഖത്തറില്‍ സംഘടിപ്പിക്കുന്ന ചടങ്ങില്‍വെച്ച് പുരസ്കാരം എം.കെ. സാനുവിന് സമര്‍പ്പിക്കും.
പ്രവാസ ട്രസ്റ്റ് മാനേജിംഗ് ട്രസ്റ്റി ബാബു മേത്തര്‍, അനീസ് ബഷീര്‍, കെ.എസ്. വെങ്കിടാചലം, പ്രൊഫ. എം.എ. റഹ്മാന് എന്നിവര്‍ വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: