ന്യൂദല്‍ഹി: ബിജെപി ജനറല്‍ സെക്രട്ടറി അമിത് ഷായുടെ സുരക്ഷ വര്‍ധിപ്പിക്കുന്നു. ആഭ്യന്തരമന്ത്രാലയത്തിന്റെ പ്രത്യേക നിര്‍ദ്ദേശപ്രകാരമാണ് ഇസ്സഡ് കാറ്റഗറി സുരക്ഷ ഷായ്ക്ക് ഏര്‍പ്പെടുത്തിയിരിക്കുന്നത്.
സിആര്പിഎഫില്നിന്നുള്ള 22 സുരക്ഷാദ്യോഗസ്ഥര്‍ ഷായെ അനുഗമിക്കും. കൂടാതെ അമിത് ഷായുടെ വസതിക്കും സുരക്ഷ ഏര്‍പ്പെടുത്തും. ആഭ്യന്തരമന്ത്രി രാജ്നാഥ് സിംഗിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന അവലോകനയോഗത്തിലാണ് തീരുമാനം.
വിഐഐപിമാരുടെ സുരക്ഷ വര്‍ദ്ധിപ്പിക്കുന്നത് ഇത് രണ്ടാം തവണയാണ്. ഇതിനുമുമ്പ് ദേശീയ സുരക്ഷാ ഉപദേശകനായ അജിത് ഡോവലിനും ഇസ്സഡ് കാറ്റഗറിയിലുള്ള സുരക്ഷ ഏര്‍പ്പെടുത്തിയിരുന്നു. സിഐഎസ്എഫില്‍ നിന്നുള്ളവരാണ് അജിതിന്റെ സുരക്ഷാദ്യോഗസ്ഥര്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: