നിന്റെ ഗൃഹത്തിലേയ്ക്ക് നിന്നെ തിരിച്ചുകൊണ്ടുവരാനുള്ള ഉത്തരവാദിത്വം ഞാനേല്ക്കട്ടെ. നിന്റെ മാര്‍ഗം നിനക്കുതന്നെ അനേ്വഷിക്കണമെന്ന് എന്തിത്ര നിര്‍ബന്ധം? ശരണാഗതിയുടെ മാധുര്യം നുണയൂ. എല്ലാം എന്നിലര്‍പ്പിച്ചിട്ട് നിന്റെ ഭാരം ഇറക്കിവയ്ക്കൂ. എല്ലാം എന്റെ ജോലിയാണ്. എല്ലാംതന്നെ ഞാനാണ്. എന്നിട്ടും എല്ലാം എന്നിലര്പ്പിക്കാന് നിനക്ക് ഭയമെന്താണ്? ഇപ്പോള്‍പോലും നീ ഭയപ്പെടുന്നില്ലേ? ഭൂതകാലത്തെക്കുറിച്ച് ഭയം വര്‍ത്തമാനകാലത്തെക്കുറിച്ചും ഭവിഷ്യകാലത്തെക്കുറിച്ചുമുള്ള ഭയം. ഈ അനിശ്ചിതത്വത്തില്‍ നീ എന്തിന് ജീവിക്കുന്നു. നീ നിന്നെതന്നെ എന്നിലര്‍പ്പിക്കൂ. നീ രക്ഷിക്കപ്പെട്ടു എന്നറിയൂ. ഇപ്പോള്‍ നിനക്ക് വ്യാകുലതയില്ല, വൃഥകളില്ല. നിന്നെ ചേര്‍ത്ത് പിടിച്ചിരിക്കുന്ന ദിവ്യഹസ്തങ്ങളുടെ മാധുര്യം ആസ്വാദിക്കൂ.
– സത്യസായി ബാബ
പ്രതികരിക്കാൻ ഇവിടെ എഴുതുക: