കവറത്തിയില്‍ കോണ്‍ഗ്രസിന് ഭരണം നഷ്ടമായി

Thursday 3 July 2014 10:40 pm IST

കോഴിക്കോട്: കവറത്തി ഗ്രാമപഞ്ചായത്തില്‍ കോണ്‍ഗ്രസ് ഭരണസമിതിയെ അവിശ്വാസപ്രമേയത്തിലൂടെ പുറത്താക്കി. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് യു.പി. ഉമൈബാനെതിരെ എന്‍.സിപി മെമ്പര്‍ ഇപി അന്‍വര്‍ സാദിഖ് അവതരിപ്പിച്ച അവിശ്വാസപ്രമേയമാണ് കോണ്‍ഗ്രസിലെ രണ്ട് അംഗങ്ങളുടെ പിന്തുണയോടെ പാസായത്.
ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ.എ നിസാമുദ്ദീന്‍, മെമ്പര്‍ എം.പി ഇസ്മത്തുന്നീസ എന്നിവരെ കഴിഞ്ഞ പാര്‍ലമെന്റ് തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ്സ് സ്ഥാനാര്‍ത്ഥിയും മുന്‍ എംപിയുമായ ഹംദുള്ളാസഈദിനെതിരെ പ്രവര്‍ത്തിച്ചു എന്നാരോപിച്ചു കോണ്‍ഗ്രസ്സില്‍ നിന്നും പുറത്താക്കിയിരുന്നു. ഇവര്‍ എന്‍സിപിക്ക് അനുകൂലമായി വോട്ട് ചെയ്തുകൊണ്ടാണ് അവിശ്വാസപ്രമേയം പാസ്സായത്.
11 അംഗ ഗ്രാമപഞ്ചായത്തില്‍ അവിശ്വാസ പ്രമേയത്തിന് അനുകൂലമായി 6 വോട്ട്‌ലഭിച്ചു. കോണ്‍ഗ്രസ്സിലെ 5 പേരും എതിര്‍ത്തു. 10 വര്‍ഷമായി കോണ്‍ഗ്രസ്സ് ഭരിക്കുന്നതാണ് കവറത്തി ഗ്രാമപഞ്ചായത്ത്. ലക്ഷദ്വീപില്‍ മൊത്തം 10 ഗ്രാമപഞ്ചായത്തുകളാണുള്ളത്. ഇതില്‍ ആക്കത്തി, അമേനി്, കല്‌പേനി , മിനിക്കോയി എന്നീ നാലു ദ്വീപ് പഞ്ചായത്തുകളും ഭരിയ്ക്കുന്നത് എന്‍സിപിയാണ് കവറത്തി കൂടി കിട്ടുന്നതോടെ 5 ഗ്രാമപഞ്ചായത്തുഭരണം എന്‍സിപിയുടെ കയ്യിലാവും.
ഇതോടെ ജില്ലാ പഞ്ചായത്ത് ഭരണത്തിലും കോണ്‍ഗ്രസ്സിന് ഭീഷണിയായി. ജില്ലാ പഞ്ചായത്തില്‍ മൊത്തം പാര്‍ലമെന്റ് മെമ്പര്‍ അടക്കം 36 അംഗങ്ങളാണുള്ളത്. 25 അംഗങ്ങള്‍ നേരിട്ട് തെരഞ്ഞെടുക്കപ്പെട്ടവരും 10 ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാരും എക്‌സ് ഒഫീഷോ മെമ്പര്‍ പാര്‍ലമെന്റ് അംഗവും അടങ്ങിയതാണ് ജില്ലാ പഞ്ചായത്ത്. ദ്വീപില്‍ ദ്വിതല സംവിധാനമാണ്. ബ്ലോക്ക് പഞ്ചായത്തില്ല. ജില്ലാ പഞ്ചായത്തില്‍ കോണ്‍ഗ്രസ്സിന് രണ്ട് അംഗങ്ങളുടെ ഭൂരിപക്ഷം മാത്രമാണ് ഉള്ളത്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.