ന്യൂദല്‍ഹി: പ്രധാനമന്ത്രി സ്ഥാനത്തെത്തിയ നരേന്ദ്ര മോദിയെ അനുമോദിച്ച അമേരിക്കന്‍ സെനറ്റര്‍ ജോണ്‍ മക് കെയ്ന്‍ ഇന്ത്യയുടെ സാമ്പത്തിക വളര്‍ച്ചയിലും പുരോഗതിയിലും അമേരിക്കക്ക് ഏറെ പ്രതീക്ഷയാണു ള്ളതെന്നറിയിച്ചു. ഇന്നലെ പ്രധാനമന്ത്രിയെ സന്ദര്‍ശിക്കാനെത്തിയ മക് കെയ്ന്‍ അമേരിക്കക്ക് ഇന്ത്യയുമായി സഹകരിച്ചു പ്രവര്‍ത്തിക്കുന്നതിന് ഏറെ താല്പര്യമാണുള്ളതെന്ന് പറഞ്ഞു. തന്ത്രപരമായ ബന്ധങ്ങള്‍ കൂടുതല്‍ ശക്തിപ്പെടുത്തേണ്ടതുണ്ടെന്ന് അദ്ദേഹം പറഞ്ഞു.
ഉഭയകക്ഷികളുടെയും താല്പര്യങ്ങള് സംരക്ഷിച്ച് മൂല്യാധിഷ്ഠിതമായ അടിത്തറയില്‍ ബന്ധങ്ങള്‍ ശക്തിപ്പെടുത്താനുള്ള താല്പര്യം പ്രധാനമന്ത്രി മോദിയും പ്രകടിപ്പിച്ചു. 2014 സെപ്തംബറില്‍ നടത്താന്‍ പോകുന്ന അമേരിക്കന്‍ സന്ദര്‍ശനം ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം പുതിയൊരുതലത്തിലെത്താന് സഹായിക്കുമെന്നു കരുതുന്നതായി പ്രധാനമന്ത്രി പറഞ്ഞു.
ഇരുവരും ഇറാഖിലെ സ്ഥിതി ചര്‍ച്ചചെയ്തു. ആഗോള ഭീകരതക്കെതിരേയുള്ള യോജിച്ച പോരാട്ടമാകമായിരിക്കണം ആഗോള മാനവിക ശക്തികളുടെ പ്രമുഖ പ്രവര്‍ത്തനമെന്നും മോദി പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: