പെട്രോള്‍ പമ്പിലെ ക്രമക്കേട് അന്വേഷിക്കണം: ബിജെപി

Thursday 3 July 2014 10:51 pm IST

മറവന്‍തുരുത്ത്: ചെമ്പ് മാര്‍ക്കറ്റിനു സമീപം പ്രവര്‍ത്തിക്കുന്ന പെട്രോള്‍ പമ്പില്‍ മായം കലര്‍ന്ന പെട്രോളും ഡീസലും വില്‍ക്കുന്നതു മൂലം വാഹനങ്ങള്‍ക്ക് കേടുപാടുകള്‍ സംഭവിക്കുന്നതായി പരാതി. അളവില്‍ കൃത്രിമവും വ്യാപക ക്രമക്കേടുമാണ് ഇവിടെ നടക്കുന്നത്. ഇതിനെക്കുറിച്ച് ബന്ധപ്പെട്ട അധികാരികള്‍ അന്വേഷണം നടത്തി ഉടന്‍ നടപടി സ്വീകരിക്കണമെന്ന് ബിജെപി മറവന്‍തുരുത്ത് പഞ്ചായത്ത് കമ്മിറ്റി ആവശ്യപ്പെട്ടു. നിയോജക മണ്ഡലം പ്രസിഡന്റ് ടി.വി. മിത്രലാല്‍ യോഗം ഉദ്ഘാടനം ചെയ്തു. പി.എസ്. ഷൈമോന്‍ അധ്യക്ഷത വഹിച്ചു. കെ.ആര്‍. സജി, പ്രകാശന്‍, സുമോദ് എന്നിവര്‍ പ്രസംഗിച്ചു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.