കൊച്ചി: നിര്‍ബന്ധിത ഹര്‍ത്താല്‍ നിയമവിരുദ്ധമെന്ന് ഹൈക്കോടതി. ഹര്‍ത്താല്‍ ദിനത്തില്‍ നാശനഷ്ടം ഉണ്ടാക്കുന്നവര്‍ക്കെതിരെ നഷ്ടപരിഹാരം ഈടാക്കാന്‍ പുതിയ നിയമം സര്‍ക്കാര്‍ കൊണ്ടു വരണമെന്ന് ചീഫ് ജസ്റ്റീസ് മഞ്ചുള ചെല്ലൂര്‍, ജസ്റ്റീസ് എ.എം.ഷെഫീക്ക് എന്നിവരടങ്ങുന്ന ഡിവിഷന് ബെഞ്ച് നിര്‍ദ്ദേശിച്ചു.
2008ല്‍ വിവിധ ദിവസങ്ങളിലുണ്ടായ ഹര്‍ത്താല്‍ മൂലം കെഎസ്ആര്‍ടിസിക്ക് 820കോടി രൂപ നഷ്ടം ഉണ്ടായിട്ടുണ്ടെന്നും ഈ തുക ഹര്‍ത്താല്‍ ആഹ്വാനം ചെയ്തവരില്‍ നിന്നും ഈടാക്കണമെന്നും ആവശ്യപ്പെട്ട് പ്രോപ്പര്‍ ചാനല്‍ എന്ന സംഘടന നല്കിയ പൊതു താല്പര്യ ഹര്‍ജിയിലാണ് ഹൈക്കോടതിയുടെ നിര്‍ദ്ദേശം. നഷ്ടം കുറ്റക്കാരില്‍ നിന്നും ഈടാക്കാന്‍ ചെറുവിരല്‍ പോലും കെഎസ്ആര്‍ടിസി അനക്കിയില്ലായെന്നും കോടതി വിമര്‍ശിച്ചു. സംസ്ഥാനത്തെ പൊതുമേഖലാ സ്ഥാപനങ്ങളെയും കെഎസ്ആര്‍ടിസിയെയും സംരക്ഷിക്കുവാന്‍ സര്‍ക്കാരിന് ഉത്തരവാദിത്വമുണ്ടെന്നും കോടതി ചൂണ്ടിക്കാട്ടി. പൊതുതാല്പര്യ ഹര്‍ജിയില്‍ നഷ്ടപരിഹാരം ഈടാക്കുവാന്‍ ആകില്ലെന്നും കോടതി വ്യക്തമാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: