ന്യദല്‍ഹി: ദല്‍ഹി ജല ബോര്‍ഡ് അഴിമതിക്കേസില്‍ കേരളഗവര്ണ്ണറും മുന്ദല്ഹി മുഖ്യമന്ത്രിയുമായ ഷീലാ ദീക്ഷിതിനെ സിബിഐ ചോദ്യം ചെയ്തേക്കും. സിബിഐ ഇതിനുള്ള നടപടികള്‍ തുടങ്ങിയതായാണ് സൂചന.
കോമണ്‍വെല്‍ത്ത് ഗെയിംസ് കേസിലും ഷീലയ്ക്കെതിരെ അഴിമതി ആരോപണമുണ്ട്. കേസുകളില്‍ നടപടി വരുമെന്ന ഘട്ടം വന്നപ്പോഴാണ് ദല്‍ഹി തെരഞ്ഞെടുപ്പില്‍ തോറ്റു തൊപ്പിയിട്ട് നില്‍ക്കുകയായിരുന്ന അവരെ കേരള ഗവര്‍ണ്ണറാക്കിയത്. ഭരണഘടനാപരമായ പരിരക്ഷ ഗവര്ണ്ണര്ക്കുണ്ടെന്ന പേരില്‍ അവരെ രക്ഷിക്കാനായിരുന്നു നീക്കം. എന്നാല്‍ മോദി സര്‍ക്കാര്‍ വന്നതോടെ കോണ്‍ഗ്രസിന്റെ പണി പാളുകയായിരുന്നു.
സിബിഐ ചോദ്യം ചെയ്താല്‍ ഷീലയ്ക്ക് രാജിവയ്ക്കേണ്ടി വരും. അഗസ്ത വെസ്റ്റ്ലാന്‍ഡ് ഹെലിക്കോപ്ടര്‍ ഇടപാടില്‍ ബംഗാള്‍ ഗവര്‍ണ്ണറായിരുന്ന എംകെ നാരായണനെ സിബിഐ ചോദ്യം ചെയ്തതോടെ അദ്ദേഹം രാജിവച്ചിരുന്നു. കോപ്റ്റര്‍ ഇടപാടു സമയത്ത് നാരായണന് ദേശീയ സുരക്ഷാ ഉപദേഷ്ടാവായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: