ക്ഷേത്രങ്ങളില്‍ നവരാത്രി ആഘോഷത്തിന്‌ ഇന്ന്‌ തുടക്കം

Monday 26 September 2011 10:55 pm IST

തൃപ്പൂണിത്തുറ: ചോറ്റാനിക്കര ഭഗവതിക്ഷേത്രത്തിലെ നവരാത്രി മഹോത്സവം ഇന്ന്‌ വൈകിട്ട്‌ 6ന്‌ സിനിമാതാരങ്ങളായ ബാലയും മീരനന്ദനും ചേര്‍ന്ന്‌ ഉദ്ഘാടനം ചെയ്യും. കൊച്ചിന്‍ ദേവസ്വം ബോര്‍ഡ്‌ പ്രസിഡന്റ്‌ എം.സി.എസ്‌. മേനോന്‍ അധ്യക്ഷത വഹിക്കും. ബോര്‍ഡംഗങ്ങളായ കെ. കുട്ടപ്പന്‍, എം.എല്‍. വനജാക്ഷി, സെക്രട്ടറി പി. രമണി, അസിസ്റ്റന്റ്‌ കമ്മീഷണര്‍ വി.ജി. വിദ്യാസാഗര്‍ തുടങ്ങിയവര്‍ പ്രസംഗിക്കും. തുടര്‍ന്ന്‌ അഡ്വ. ശോഭ മുരളിയുടെ ഭക്തിഗാനമഞ്ജരി, പഞ്ചമദ്ദളകേളി, മേജര്‍ സെറ്റ്‌ കഥകളി എന്നിവയുണ്ടായിരിക്കും. തുടര്‍ന്നുള്ള ദിവസങ്ങളില്‍ വീണക്കച്ചേരി, നൃത്തനൃത്യങ്ങള്‍, ഓട്ടന്‍തുള്ളല്‍, കഥാപ്രസംഗം, സ്വരലയമഞ്ജരി, സുരാജ്‌ വെഞ്ഞാറമൂടിന്റെ നീലക്കടമ്പ്‌ അവതരണം, വൈശാഖ്‌ വിഷന്‍, ഹിന്ദുസ്ഥാനി ഭജന്‍സ്‌, ഭക്തിഗാനമേള, ചേരാനെല്ലൂര്‍ ശങ്കരന്‍കുട്ടിമാരാര്‍, പെരുവനം കുട്ടന്‍മാരാര്‍ എന്നിവരുടെ മേളം, ഐഡിയ സ്റ്റാര്‍ വിവേകാനന്ദന്റെ ഭക്തിഗാനതരംഗിണി, മോഹിനിയാട്ടക്കച്ചേരി, ശ്രീവല്‍സന്റെ സംഗീതസദസ്സ്‌, ചോറ്റാനിക്കര വിജയന്‍ മാരാരുടെ പഞ്ചവാദ്യം, ജയകേരള നൃത്തകലാലയത്തിന്റെ ശാകുന്തളം ബാലെ, നൃത്തോത്സവം തുടങ്ങി ഒട്ടേറെ കലാവിരുന്ന്‌ നവരാത്രി ദിവസങ്ങളില്‍ നടക്കും. 28ന്‌ രാവിലെ 6.30ന്‌ സംഗീതോത്സവം ഉദ്ഘാടനം ചെയ്യും. ഒക്ടോബര്‍ 4ന്‌ വൈകിട്ട്‌ ദുര്‍ഗ്ഗാഷ്ടമി പൂജവയ്പും 6ന്‌ രാവിലെ വിജയദശമി പൂജയെടുപ്പും വിദ്യാരംഭവും നടക്കും. ഈ സമയം നാടിന്റെ നാനാഭാഗങ്ങളില്‍നിന്ന്‌ ആയിരങ്ങള്‍ ക്ഷേത്രത്തിലെത്തും. അന്നേ ദിവസം രാവിലെ 8ന്‌ സംഗീതസദസ്സ്‌, 9ന്‌ ചെണ്ടമേളം, 10ന്‌ വെച്ചൂര്‍ രമാദേവിയുടെ ഓട്ടന്‍തുള്ളല്‍, 2ന്‌ ചോറ്റാനിക്കര കള്‍ച്ചറല്‍ റേഡിയോ ക്ലബ്ബിന്റെ അക്ഷരശ്ലോകസദസ്സ്‌, 4.30ന്‌ കലാസൗധത്തിന്റെ നൃത്തനൃത്യങ്ങള്‍, 5.30ന്‌ എന്‍എസ്‌എസ്‌ വനിതാ സമാജം കോക്കാപ്പിള്ളിയുടെ തിരുവാതിരകളി, 6ന്‌ സമ്പ്രദായഭജന, 7ന്‌ പിന്നണിഗായകന്‍ പ്രദീപ്‌ പള്ളുരുത്തിയുടെ ഭക്തിഗാനാഞ്ജലിയോടെ നവരാത്രി ആഘോഷത്തിന്‌ സമാപനമാകും. കൊച്ചി: തച്ചപ്പുഴ ശ്രീബാലഭദ്രാദേവീ ക്ഷേത്രത്തിലെ നവരാത്രി ആഘോഷങ്ങള്‍ 28 മുതല്‍ ഒക്ടോബര്‍ 6 വരെ ക്ഷേത്രം തന്ത്രി വിജയ്പ്രകാശ്‌ ശര്‍മ്മയുടെ മുഖ്യകാര്‍മ്മികത്വത്തില്‍ നടക്കും. 28ന്‌ രാവിലെ 8ന്‌ നവരാത്രി ആഘോഷ പരിപാടികള്‍ കെ.കെ. സുരേഷ്ബാബു ഉദ്ഘാടനം ചെയ്യും. തുടര്‍ന്ന്‌ മാതൃമണ്ഡലത്തിന്റെ ആഭിമുഖ്യത്തില്‍ ലളിതാസഹസ്രനാമാര്‍ച്ചന, ശ്രീമഹാദേവി ഭാഗവതപാരായണം ദിവസവും രാവിലെ മുതല്‍ വൈകിട്ട്‌ വരെ ഉണ്ടായിരിക്കും. ദുര്‍ഗ്ഗാഷ്ടമി ദിവസം വൈകിട്ട്‌ 7ന്‌ പൂജവെയ്പ്പ്‌, ഭദ്രകാളി പൂജ, മഹാനവമി നാളില്‍ രാവിലെ 9ന്‌ നവകുമാരി പൂജ, ചാമുണ്ഡേശ്വരി പൂജ, മഹാലക്ഷ്മി പൂജ, ആയുധപൂജ, വിജയദശമിദിനത്തില്‍ രാവിലെ സരസ്വതിപൂജ, ബാലപരമേശ്വരി പൂജ, തുടര്‍ന്ന്‌ പൂജയെടുപ്പ്‌, വിദ്യാരംഭം എഴുത്തിനിരുത്തല്‍, വിദ്യാര്‍ത്ഥികള്‍ക്കായുള്ള സാരസ്വതമന്ത്രജപം, പ്രസാദഊട്ട്‌ എന്നിവയും ഉണ്ടാകും. സാരസ്വതമന്ത്രജപത്തിലും നവകുമാരിപൂജയിലും പങ്കെടുക്കുന്ന വിദ്യാര്‍ത്ഥികളും ബാലികമാരും മുന്‍കൂട്ടി ദേവസ്വം ഭാരവാഹികളുമായി ബന്ധപ്പെടണം. ആലുവ: തായിക്കാട്ടുകര മാന്ത്രയ്ക്കല്‍ ഭഗവതി ക്ഷേത്രത്തില്‍ 27 മുതല്‍ ഒക്ടോബര്‍ 6 വരെ നവരാത്രി ആഘോഷം നടക്കും. 27ന്‌ രാവിലെ 9മണിക്ക്‌ പൂമൂടല്‍ ചടങ്ങും 29ന്‌ രാവിലെ 11മണിക്ക്‌ ഉണ്ണിയൂട്ടും നടക്കും. ഒക്ടോബര്‍' 4ന്‌ നവഗ്രഹപൂജയും ആറാം തീയതി പൂജയെടുപ്പിനോടനുബന്ധിച്ച്‌ സംഗീതാരാധനയും ഉണ്ടാകും. ദേശം ശ്രീദത്ത ആഞ്ജനേയ ക്ഷേത്രം ഗണപതി സച്ചിദാനന്ദ ആശ്രമത്തില്‍ 28 മുതല്‍ ഒക്ടോബര്‍ 6 വരെ നവരാത്രി ഉത്സവം നടക്കും. ഈ ദിവസങ്ങളില്‍ പ്രത്യേക നവരാത്രി പൂജ ഉണ്ടാകും. ഒക്ടോബര്‍ 6ന്‌ പൂജയെടുപ്പിന്‌ ശേഷം എഴുത്തിനിരുത്തും കലശഉദ്ധാസനവും ഉണ്ടാകും. കിഴക്കേ കടുങ്ങല്ലൂര്‍ സരിഗ സംഗീത അക്കാദമിയുടെ 27-ാ‍ം വാര്‍ഷികവും നവരാത്രി സംഗീതോത്സവവും 27 മുതല്‍ ഒക്ടോബര്‍ 6 വരെ കെഎസ്സിബി ഹാളില്‍ നടക്കും. 27ന്‌ സംഗീതവിദ്വാന്‍ എന്‍.പി. രാമസ്വാമി ഉദ്ഘാടനം ചെയ്യും. ഒക്ടോബര്‍ 6ന്‌ കര്‍ണാടിക ബ്രദേഴ്സിന്റെ സംഗീതസദസ്സും ഉണ്ടാകും. തൃക്കാക്കര: എന്‍ജിഒ ക്വാര്‍ട്ടേഴ്സിന്‌ സമീപം കുഴിക്കാട്ട്‌ ശ്രീഭഗവതി ക്ഷേത്രത്തിലെ നവരാത്രി മഹോത്സവം നാളെ മുതല്‍ ഒക്ടോബര്‍ 6വരെ വവിധ പരിപാടികളോടെ ആഘോഷിക്കും. വൈകുന്നേരം 6.45ന്‌ ഡെപ്യൂട്ടി ഡയറക്ടര്‍ ഓഫ്‌ കോളേജിയറ്റ്‌ എജുക്കേഷന്‍ റിട്ടയേര്‍ഡ്‌ ഡോ.ജയശ്രീസുകുമാരന്‍ നവരാത്രി മഹോത്സവം ഉദ്ഘാടനം ചെയ്യും. എം.എസ്‌.പരമേശ്വരനും പാര്‍ട്ടിയുടെ സംഗീതസദസ്സും ഉണ്ടായിരിക്കും. തുടര്‍ന്നുള്ള എല്ലാ ദിവസങ്ങളിലും സരസ്വതി പൂജ, സംഗീതസദസ്സ്‌, സംഗീതാര്‍ച്ചന, അക്ഷരശ്ലോകസദസ്സ,്‌ ഭരതനാട്യം എന്നീ പരിപാടികള്‍ ഉണ്ടായിരിക്കും. 4ന്‌ വൈകുന്നേരം 5 മണിക്ക്‌ പൂജവയ്പ്പ്‌, 5നു രാവിലെ 9 മുതല്‍ സംഗീതാരാധനയും വൈകുന്നേരം അഞ്ചുമണിക്ക്‌ മാതൃശക്തിയുടെ ആഭിമുഖ്യത്തില്‍ സര്‍വ്വൈശ്വര്യപൂജയും 6.45ന്‌ ആലപ്പുഴ സൗഹൃദം സര്‍വ്വഭൂതാനം ചാരിറ്റബള്‍ ട്രസ്റ്റ്‌ സ്ഥാപക ചെയര്‍മാന്‍ എന്‍.മാധവന്‍നായര്‍ അനുഗ്രഹപ്രഭാഷണവും നടത്തും. തുടര്‍ന്ന്‌ കുമ്മനം സത്യനേശന്റെ സംഗീതസദസ്സും ഉണ്ടായിരിക്കും. 6ന്‌ രാവിലെ 7.30ന്‌ വിദ്യാഗോപാലമന്ത്രയജ്ഞം, സരസ്വതിപൂജ, പൂജയെടുപ്പ്‌, വിദ്യാരംഭം എന്നിവ ഉണ്ടായിരിക്കും. 1ന്‌ ശ്രീപുരുഷോത്തമന്‍ മാമംഗലം, 3ന്‌ ഡോ.കെ.ശിവപ്രസാദ്‌, 4ന്‌ വിശ്വഹിന്ദുപരിഷത്ത്‌ സംസ്ഥാന സത്സംഗ്‌ പ്രമുഖ്‌ ശങ്കരവാര്യര്‍ എന്നിവര്‍ ആദ്ധ്യാത്മിക പ്രഭാഷണം നടത്തും. 6ന്‌ രാവിലെ 9 മണിക്ക്‌ ഡോ.എ.കൃഷ്ണമൂര്‍ത്തി കുട്ടികളെ എഴുത്തിനിരുത്തി വിദ്യാരംഭം കുറിക്കും. ആലുവ: മുപ്പത്തടം ശ്രുതിലയത്തില്‍ നവരാത്രി സംഗീതോത്സവം വിജയദശമിയായ ഒക്ടോബര്‍ 6 ന്‌ നടക്കും. രാവിലെ 9 ന്‌ ഡോ. കെ.ജയലക്ഷ്മി സംഗീതോത്സവം ഉദ്ഘാടനം ചെയ്യും. മാനേജിംഗ്‌ ട്രസ്റ്റി ടി.എസ്‌.എന്‍.നമ്പൂതിരി അധ്യക്ഷത വഹിക്കും. ശ്രുതിലയ പ്രസിഡന്റ്‌ ടി.എ.മുരളീധരന്‍, ഷൈനി സാജന്‍, രാവിലെ 7 ന്‌ സരസ്വതി വന്ദനം, വിദ്യാരംഭം എന്നിവ നടക്കും. സംഗീതാര്‍ച്ചന, മാസ്റ്റര്‍ അക്ഷയ്‌ രമേശന്റെ സംഗീതസദസ്‌, വിദ്യാര്‍ത്ഥികള്‍ അവതരിപ്പിക്കുന്ന ഫ്യൂഷന്‍ ഗാനമേള എന്നിവയുമുണ്ടാകും.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.