കൊച്ചി: നഴ്സുമാരുടെ മോചനത്തിനായി വിദേശകാര്യമന്ത്രി സുഷമാ സ്വരാജ് നടത്തിയ ഇടപെടലിന് നന്ദി അറിയിച്ച് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. വിഷമഘട്ടത്തില്‍ സഹായിച്ച വിദേശകാര്യമന്ത്രി സുഷമാ സ്വരാജിനും വിദേശകാര്യ മന്ത്രാലയത്തിനും പ്രത്യേക നന്ദിയുണ്ടെന്നും അദ്ദേഹം അറിയിച്ചു. ആശങ്കകള്‍ക്ക് ഒഴിഞ്ഞെന്നും നഴ്സുമാര്‍ സുരക്ഷിതമായി നാട്ടിലെത്തുമെന്നും മുഖ്യമന്ത്രി അറിയിച്ചു.
നഴ്സുമാരുടെ പുനരധിവാസത്തെക്കുറിച്ച് ഇപ്പോള്‍ ചിന്തിച്ചിട്ടില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. നഴ്സുമാര്‍ തിരിച്ചെത്തുന്നതില്‍ സന്തോഷമുണ്ട്. നഴ്സുമാരുടെ മോചനത്തിന്റെ ഒരുഘട്ടത്തില്‍ കടുത്ത തീരുമാനം എടുക്കേണ്ടിവന്നു. ഇന്ത്യയില്‍ നിന്നും അയച്ച പ്രത്യേക വിമാനം ഇറാക്കില്‍ ഇറക്കാതെ തിരികെ പോരേണ്ട സാഹചര്യമുണ്ടായി. വലിയ ആശങ്കയാണ് ഇത് സൃഷ്ടിച്ചത്. എന്നാല്‍ നയതന്ത്ര ബന്ധങ്ങള്‍ ഉപയോഗിച്ച് പ്രശ്നങ്ങള്‍ എല്ലാം മറികടന്നുവെന്നും അദ്ദേഹം പറഞ്ഞു.
രക്ഷപ്പെടുത്തലിന്റെ സാധ്യതകള്‍ രണ്ടായി ചുരുങ്ങിയിരുന്നു. കേരളമെടുത്ത തീരുമാനത്തെ വിദേശകാര്യമന്ത്രാലയവും പിന്തുണച്ചു. എല്ലാവരുമെടുത്ത കൂട്ടായതീരുമാനമാണ് മോചനം സാധ്യമാക്കിയതെന്നും മുഖ്യമന്ത്രി പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: