നഴ്സ്മാരുടെ മടങ്ങി വരവ് ഇന്ത്യയുടെ നയതന്ത്ര വിജയം: വി.മുരളീധരന്‍

Saturday 5 July 2014 4:26 pm IST

കൊച്ചി: ഇറാക്കില്‍ വിമതരുടെ പിടിയിലായിരുന്ന മലയാളി നഴ്സ്മാര്‍ സുരക്ഷിതരായി ജന്മ നാട്ടില്‍ തിരിച്ചെത്തിയത് ഇന്ത്യയുടെ നയതന്ത്ര വിജയമാണെന്ന് ബിജെപി സംസ്ഥാന പ്രസിഡന്റ്‌ വി .മുരളീധരന്‍ പറഞ്ഞു. പ്രതിസന്ധി ഘട്ടങ്ങളെ അതിജീവിയ്ക്കാനുള്ള കേന്ദ്ര സര്‍ക്കാരിന്റെ പരിചയ സമ്പന്നതയുടെ ഉദാഹരണമാണിതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കഴിഞ്ഞ രാത്രിയില്‍ ഇറാക്കിലേയ്ക്ക് ഇന്ത്യന്‍ വിമാനത്തിനു പ്രവേശന അനുമതി നിഷേധിച്ച വേളയിലും പ്രധാനമന്ത്രിയുടെ ഓഫിസും വിദേശകാര്യമന്ത്രിയുടെ ഓഫിസും ഫലപ്രദമായി ഇടപെട്ട് പ്രശ്നപരിഹാരം സാധ്യമാക്കി. ഇവയെല്ലാം വ്യക്തമാക്കുന്നത് ഭാരതത്തിന്റെ നേതൃത്വം ശക്തമായ കരങ്ങളിലാണെന്നാണെന്നും മുരളീധരന്‍ പറഞ്ഞു. പഞ്ചാബ് സര്‍ക്കാരിന്റെ പുനരധിവാസ പാക്കേജ് മോഡലില്‍ മലയാളി നഴ്സ്മാരുടെയും പുനരധിവാസം നടപ്പാക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ നടപടിയെടുക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.