ധാര്‍വാഡ് : കടുത്ത മോദി വിമര്‍ശകനായിരുന്ന ജ്ഞാനപീഠ ജേതാവ് ഗിരീഷ് കര്‍ണാടും ഒടുവില്‍ മോദിയെ അഭിനന്ദിക്കുന്നു. നരേന്ദ്രമോദി നല്ല പ്രവര്‍ത്തനമാണ് കാഴ്ചവയ്ക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു . ജനങ്ങളുടെ പ്രതീക്ഷയ്ക്കൊത്തുയരാന്‍ മോദിക്ക് കഴിയട്ടെയെന്ന് കര്‍ണാട് ആശംസിച്ചു .
ഗോധ്രാനന്തര കലാപത്തിനെപ്പറ്റിയുള്ള അഭിപ്രായം മാറിയിട്ടില്ലെങ്കിലും അതിനു ശേഷമുള്ള മോദിയുടെ പ്രവര്‍ത്തനങ്ങളില്‍ എതിര്ക്കേണ്ടതൊന്നുമില്ലെന്നും കര്‍ണാട് അഭിപ്രായപ്പെട്ടു . ഗുജറാത്തിലെ ജനങ്ങള്‍ക്ക് സദ്ഭരണം നല്കാന് മോദിക്ക് കഴിഞ്ഞു .കോണ്‍ഗ്രസ്സിന്റെ ജനവിരുദ്ധ നയങ്ങള്‍ അധികാരത്തിലേറാന്‍ മോദിക്ക് തുണയായെന്നും കര്‍ണാട് പറഞ്ഞു .
സാഹിത്യകാരന്മാരായ യു.ആര് അനന്തമൂര്‍ത്തിയുടേയും ഗിരീഷ് കര്‍ണാടിന്റെയും നിശിത വിമര്‍ശനങ്ങള്‍ തെരഞ്ഞെടുപ്പ് കാലത്ത് മോദിക്കെതിരെ വ്യാപകമായി ഉപയോഗിക്കപ്പെട്ടിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: