ന്യൂദല്‍ഹി: ഇറാഖില്‍ നിന്ന് 200 ഇന്ത്യാക്കാര്‍ കൂടി രാജ്യത്ത് തിരിച്ചെത്തി. നജാഫില്‍ നിന്ന് തിരിച്ച ഇറാഖ് എയര്‍വേഴ്സിന്റെ വിമാനത്തില്‍ രാവിലെ അഞ്ചുമണിയ്ക്കാണ് ഇന്ത്യാക്കാര്‍ മടങ്ങിയെത്തിയത്. തങ്ങളെ ഇന്ത്യയിലെത്തിക്കാന്‍ സഹായിച്ച വിദേശകാര്യ മന്ത്രാലയത്തിന് തിരിച്ചെത്തിയ ഇന്ത്യക്കാര്‍ നന്ദി അറിയിച്ചു. മുംബൈ, കൊല്‍ക്കത്ത, ബംഗളൂര്, ചെന്നൈ, ഹൈദരാബാദ് എന്നിവിടങ്ങളില്‍ നിന്നുള്ളവരാണിവര്‍.
അടുത്ത ദിവസങ്ങളില്‍ എയര്‍ ഇന്ത്യയുടെ സ്പെഷല്‍ വിമാനങ്ങളില്‍ 600 ഇന്ത്യാക്കാരെ കൂടി നാട്ടിലെത്തിക്കുമെന്ന് കേന്ദ്രവിദേശകാര്യമന്ത്രാലയം വ്യക്തമാക്കി. ഇവരെ ഇറാഖില്‍ പലയിടത്തായി സുരക്ഷിതമായി താമസിപ്പിച്ചിരിയ്ക്കുകയാണ്. ഇവരുടെ യാത്രാചെലവ് വഹിക്കുന്നത് കേന്ദ്രസര്‍ക്കാരാണ്.
ഇറാഖില്‍ സുന്നി ഭീകരുടെ പിടിയിലായിരുന്ന 46 മലയാളി നഴ്സുമാര്‍ ഇന്നലെയാണ് കൊച്ചിയിലെത്തിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: