ഒരു സീറ്റിന് കുമാരസ്വാമി ആവശ്യപ്പെട്ടത് 20 കോടി

Sunday 6 July 2014 5:02 pm IST

ബംഗളുരു: കര്‍ണാടക മുന്‍ മുഖ്യമന്ത്രിയും ജനതാദള്‍(എസ്)​നേതാവും മുന്‍പ്രധാനമന്ത്രി ദേവഗൗഡയുടെ മകനുമായ എച്ച്ഡി കുമാരസ്വാമി 20 കോടി കോഴ ആവശ്യപ്പെട്ടായി സിഡി. കഴിഞ്ഞയാഴ്ച നടന്ന കര്‍ണ്ണാടക ലെജിസ്‌ലേറ്റീവ് കൗണ്‍സിലിലേക്കുള്ള തെരഞ്ഞെടുപ്പില്‍ പാര്‍ട്ടി ടിക്കറ്റ് നല്‍കാന്‍ ബിജാപൂരിലെ ഒരു നേതാവിന് വേണ്ടിയാണ് കുമാരസ്വാമി കൈക്കൂലി ആവശ്യപ്പെട്ടത്. കൈക്കുലി ആവശ്യപ്പെടുന്ന സംഭാഷണം ഒരു സ്വകാര്യ ചാനല്‍ റെക്കോര്‍ഡ് ചെയ്ത് പുറത്തുവിടുകയായിരുന്നു. കുമാരസ്വാമിയും ബബ്ളേശ്വരയില്‍ നിന്നുള്ള പാര്‍ട്ടി ഭാരവാഹിയുമായ വിജു ഗൗഡയുടെ അനുയായികളും തമ്മിലുള്ള സംഭാഷണത്തില്‍ നിന്നാണ് സംഭവം പുറത്ത് വന്നത്. ബിജാപൂരിലെ ഒരു നേതാവിന് വേണ്ടി എംഎല്‍സി സീറ്റ് വിട്ടുനല്‍കാന്‍ 40 കോടി രൂപ നല്‍കാമെന്നാണ് 35 മിനിട്ട് ദൈര്‍ഘ്യമുള്ള വീ‍ഡിയോയില്‍ പറയുന്നത്. എന്നാല്‍ കുമാരസ്വാമി ഇത് 20 കോടി രൂപയായി കുറയ്ക്കുകയായിരുന്നു. 20 കോടി തരൂ, ഞാന്‍ എംഎല്‍എമാരെ പറഞ്ഞ് മനസിലാക്കട്ടെയെന്ന് കുമാരസ്വാമി പറയുന്നു. എന്നാല്‍ ചാനലില്‍ വന്ന വാര്‍ത്ത നിഷേധിക്കാന്‍ കുമാരസ്വാമി തയ്യാറായില്ല. എല്ലാ രാഷ്ട്രീയ പാര്‍ട്ടികളും തെരഞ്ഞെടുപ്പില്‍ വിജയത്തിനായി പണം ഒഴുക്കാറുണ്ടെന്നും അതില്‍ പുതുമയില്ലെന്നും കുമാരസ്വാമി ഇതിനോട് പ്രതികരിച്ചത്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.