മുംബൈ: ഓഹരി വിപണി ചരിത്രം സൃഷ്ടിച്ച് മുന്നേറുന്നു. ബോംബെ സൂചിക സെന്‍സെക്സ് നൂറു പോയിന്റ് ഉയര്‍ന്ന് 26,099ലാണ് വ്യാപാരം നടത്തുന്നത്. കേന്ദ്ര സര്‍ക്കാരിന്റെ പൊതു ബജറ്റ് മുന്നില്‍ കണ്ടുള്ള നിക്ഷേപമാണ് സൂചിക വര്‍ധിക്കാന്‍ കാരണമായത്.
അതേസമയം ദേശീയ ഓഹരി സൂചികയായ നിഫ്റ്റി 18 പോയിന്റ് ഉയര്‍ന്ന് 7769ലാണ് വ്യാപാരം പുരോഗമിക്കുന്നത്. ടാറ്റ പവര്‍, ഡി.എല്‍.എഫ്, ഇന്‍ഫോസിസ്, ടാറ്റ മോട്ടോഴ്സ് തുടങ്ങിയവയുടെ വില ഉയര്‍ന്നു.
മുന്‍കാലങ്ങളിലെ ബജറ്റുകളെ അപേക്ഷിച്ച് നരേന്ദ്ര മോദി സര്‍ക്കാരിന്റെ നയങ്ങള്‍ നിര്‍ണായകമാകുമെന്ന സൂചനകളാണ് ഓഹരി വിപണികള്‍ സൂചിപ്പിക്കുന്നത്.
ജൂലൈ എട്ടിനാണ് റെയില്‍വേ ബജറ്റ്. സാമ്പത്തിക സര്‍വേ അടുത്ത ദിവസം പ്രഖ്യാപിക്കും. ജൂലൈ പത്തിനാണ് 2014-15ലെ ബജറ്റ് അവതരിപ്പിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: