തിരുവനന്തപുരം: സംസ്ഥാനത്തെ മെഡിക്കല്‍ കോളേജുകളില്‍ 351 ഡോക്ടര്‍മാരുടെ കുറവുണ്ടെന്ന് ആരോഗ്യമന്ത്രി വി.എസ്.ശിവകുമാര്‍. 813 നഴ്സുമാരുടേയും എട്ട് ലാബ് അസിസ്റ്റന്റുമാരുടെയും ഒഴിവുകളുണ്ട്. നിയമസഭയിലാണ് അദ്ദേഹം ഈ കാര്യം അറിയിച്ചത്.
ആരോഗ്യ വകുപ്പിന്റെ കീഴിലുള്ള മറ്റ് ആശുപത്രികളില്‍ 580 ഡോക്ടര്‍മാരുടെയും 740 നഴ്സുമാരുടെയും കുറവുള്ളതായും മന്ത്രി പറഞ്ഞു. അതേസമയം സ്റ്റാര്‍ പദവിയില്ലാത്ത എട്ട് ബാറുകള്‍ തുറന്നു പ്രവര്‍ത്തിക്കുന്നതായി എക്സൈസ് മന്ത്രി കെ. ബാബു പറഞ്ഞു.
ലൈസന്‍സ് പുതുക്കാത്ത 421 ബാറുകളില്‍ 334 എണ്ണത്തില്‍ സ്റ്റാര്‍ പദവിയില്ല. കോടതി ഉത്തരവിന്റെ അടിസ്ഥാനത്തിലല്ലാതെ 22 ബാറുകള്‍ക്ക് ലൈസന്‍സ് അനുവദിച്ചു.
സംസ്ഥാനത്ത് നിലവില്‍ തുറന്ന് പ്രവര്‍ത്തിക്കുന്ന 311 ബാറുകളില്‍ ടു സ്റ്റാര്‍ പദവിയുള്ള 16 ഉം ത്രീ സ്റ്റാര്‍ പദവിയുള്ള 222 ഉം ഫോര്‍ സ്റ്റാര്‍ പദവിയുള്ള 33 ഉം ഫൈവ് സ്റ്റാര്‍ പദവിയുള്ള 20 ബാറുകളും ഉണ്ടെന്നും മന്ത്രി നിയമസഭയില്‍ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: