ബീജിങ്: ചൈനയിലെ ഷിന്ജിയങ് പ്രവിശ്യയിലെ കല്‍ക്കരി ഖനിയിലുണ്ടായ സ്ഫോടനത്തില്‍ പതിനേഴ് പേര് മരിച്ചു. നിരവധി പേര്‍ക്ക് പരിക്കേറ്റു. പലരുടെയും പരിക്ക് ഗുരുതരമാണ്. ഉറുംഖിയില്‍ ദഹുവാങ്ഷന് യുഷിന് എന്ന കമ്പനിയുടെ കീഴലുള്ള കല്‍ക്കരി ഖനിയില്‍ ശനിയാഴ്ച രാത്രിയാണ് സ്ഫോടനം നടന്നത്.
സ്ഫോടനത്തെ തുടര്‍ന്ന് നടത്തിയ തെരച്ചിലില്‍ ഇതുവരെ 17 മൃതദേഹങ്ങള്‍ കണ്ടെടുത്തു. ഖനിയില്‍ അകപ്പെട്ട മൂന്ന് തൊഴിലാളികളെ രക്ഷപ്പെടുത്താന്‍ കഴിഞ്ഞിട്ടുണ്ട്. സ്ഫോടനത്തിന്റെ കാരണത്തെക്കുറിച്ച് അന്വേഷിച്ചുവരികയാണ്.
ഖനനവുമായി ബന്ധപ്പെട്ട് 589 അപകടങ്ങളാണ് ചൈനയില്‍ കഴിഞ്ഞ വര്‍ഷം ഉണ്ടായത്. ദുരന്തങ്ങളില്‍ 1049 പേര് മരിക്കുക്കുകയുണ്ടായി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: