കൊല്ലം: വാടിയില്‍ നിന്ന് മത്സ്യബന്ധനത്തിന് പോയ ബോട്ട് മറിഞ്ഞ് ഒരാള്‍ മരിച്ചു. തങ്കശേരി കൈക്കുളങ്ങര വെസ്റ്റ് തോപ്പില്‍ പുരയിടത്തില്‍ ജോര്‍ജ് (56) ആണ് മരിച്ചത്. അപകടത്തില്‍ രണ്ട് പേര്‍ക്ക് പരിക്കേറ്റു. ഇവരെ കൊല്ലം ആശുപത്രിയി; പ്രവേശിപ്പിച്ചു.
വാടി സ്വദേശി ഏലിയാസ് ലൂക്കയുടെ സെന്റ് ആന്റണിയെന്ന ബോട്ടാണ് അപകടത്തില്‍പ്പെട്ടത്. തിരയില്‍പ്പെട്ട് ബോട്ട് മറിഞ്ഞാണ് അപകടമുണ്ടായതെന്നാണ് പോലീസ് നല്കുന്ന വിവരം. അപകടത്തില്‍ ഏലിയാസ് ലൂക്കിനും മറ്റൊരു തൊഴിലാളിയായ ജെറാള്ഡിനുമാണ് പരിക്കേറ്റത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: