ന്യൂദല്‍ഹി: ആധുനിക ഇന്ത്യയുടെ ആദ്യത്തെ സമഗ്ര റയില്‍വെ ബജറ്റാണ് റെയില്‍വേ മന്ത്രി സദാനന്ദ ഗൗഡ അവതരിപ്പിച്ചതെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. സുതാര്യതയിലും വികസനത്തിനും ഊന്നല്‍ നല്കുന്ന ബജറ്റാണിത്. ഇന്ത്യയുടെ വികസനത്തിന്റെ വളര്ച്ചാഎന്ജിനാണ് റയില്‍വെ. മികച്ച സാങ്കേതികതയെ ബന്ധിപ്പിച്ചാണ് ബജറ്റ് അവതരിപ്പിച്ചിരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
കേന്ദ്ര റെയില്‍വേ മന്ത്രി സദാനന്ദ ഗൗഡ അവതരിപ്പിച്ച ബജറ്റിനോട് പ്രതികരിക്കുകയായിരുന്നു പ്രധാനമന്ത്രി. സുതാര്യവും സമഗ്രവുമായ ബജറ്റാണ് അവതരിപ്പിച്ചിരിക്കുന്നത്. ഇന്ത്യന്‍ റെയില്‍വേയെ ആധുനികവല്‍ക്കരിക്കുമെന്നും മോദി പറഞ്ഞു.
റെയില്‍വേയുടെ വികസനത്തിലൂടെ ജനങ്ങള്‍ക്ക് കൂടുതല്‍ സൗകര്യങ്ങള്‍ ഒരുക്കാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നതെന്നും പ്രധാനമന്ത്രി വ്യക്തമാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: